മമ്മൂട്ടിയുടെ ഭീഷ്- മാൻ; ഒപ്പം ഫഹദിന്റെ ഷമ്മിയും; ശ്രദ്ധനേടി അനിമേഷൻ വീഡിയോ

0
234

മ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്ത ചിത്രമാണ് ഭീഷ്മപർവ്വം(Bheeshma Parvam). മാർച്ച് മൂന്നിന് തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രം പ്രേക്ഷക- നിരൂപക പ്രശംസ ഒരുപോലെ നേടി. പ്രേക്ഷക നിരൂപ പ്രശംസകൾ നേടിയ ചിത്രത്തിന് ബോക്സ് ഓഫീസിലും മികച്ച വിജയമാണ് ലഭിച്ചത്. സിനിമ പുറത്തിറങ്ങിയ ഒരുമാസം പിന്നിട്ടിട്ടും ഭീഷ്മപർവ്വം നൽകിയ ഓളത്തിന്റെ അലയൊലികൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുകയാണ്. മമ്മൂട്ടിയും ഫഹദ് ഫാസിലും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ഒരു സൂപ്പർഹീറോ ചിത്രം വന്നാൽ എങ്ങനെ ആകുമെന്നൊരു അനിമേഷൻ വീഡിയോയാണ് ശ്രദ്ധനേടുന്നത്.

‘ഭീഷ്മപർവ്വ’ത്തിലെ മൈക്കിളും കുമ്പളങ്ങി നൈറ്റ്സിലെ ഫഹദിന്റെ ഷമ്മിയുമാണ് വീഡിയോയിലെ കഥാപാത്രങ്ങൾ.പൊതുസമൂഹത്തില്‍ സേതുരാമയ്യരായി ജീവിക്കുകയും ആപത്ത് ഘട്ടങ്ങളില്‍ ഭീഷ്-മാനാവുകയും ചെയ്യുന്ന മമ്മൂട്ടിയെ ആണ് വീഡിയോയിൽ കാണുന്നത്. വില്ലനായ ജോക്കറായി ഫഹദിന്റെ ഷമ്മിയും എത്തുന്നുണ്ട്. ഷമ്മി ഹീറോയാടാ ഹീറോ, ഇനി കുറക്കേണ്ടവരുടെ എണ്ണം കൂടും, ചാമ്പിക്കോ മുതലായ മാസ് ഡയലോഗുകളും വീഡിയോയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കോമിക്കിന്റെ ട്രെയ്‌ലര്‍ വീഡിയോ ആണ് പുറത്തുവന്നിരിക്കുന്നത്. നിദീപ് വര്‍ഗീസ് എന്ന് ആനിമേറ്ററാണ് വീഡിയോ നിര്‍മിച്ചിരിക്കുന്നത്. ഭീഷ്മാൻ വീഡിയോയോക്ക് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിദീപ് ഒരുക്കിയ നാടോടിക്കാറ്റിലെ ദാസന്റെയും വിജയന്റെയും അറബികുത്തും ശ്രദ്ധനേടിയിരുന്നു.

അതേസമയം, റിലീസ് ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രതികരണം നേടിയ ചിത്രം 100 കോടി ക്ലബ്ബിലും ഇടംനേടി.ചിത്രത്തിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടിയും രം​ഗത്തെത്തിയിരുന്നു. ‘ഭീഷ്മപർവ്വം ഒരു വലിയ വിജയമാക്കി തീർത്ത എല്ലാം പ്രേക്ഷകർ‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അന്നേ ഞാൻ പറഞ്ഞതാണല്ലോ ഒരു ടിക്കറ്റ് എടുക്കാൻ. ടിക്കറ്റ് എടുക്കാത്തവർക്ക് കാണാൻ ഹോട്സ്റ്റാറിൽ പടം വന്നിട്ടുണ്ട്. കാണാത്തവർക്ക് കാണാം. കണ്ടവർക്ക് വീണ്ടും കാണാം’, എന്നാണ് ഹോട്സ്റ്റാർ പുറത്തിറക്കിയ വീഡിയോയിൽ മമ്മൂട്ടി പറഞ്ഞത്.

തബു, ഫര്‍ഹാന്‍ ഫാസില്‍, ഷൈന്‍ ടോം ചാക്കോ, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, പദ്‍മരാജ് രതീഷ്, ഷെബിന്‍ ബെന്‍സണ്‍, ലെന, ശ്രിന്ധ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്‍തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരക്കുന്നത്. അമൽ നീരദും ദേവ്ദത്ത് ഷാജിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ.

പാട്ടില്‍ ശ്രീശാന്തിന്റെ ഹരിശ്രീ; ബോളിവുഡിൽ ​ഗായകനായി താരം

ബോളിവുഡില്‍ ഗായകനായി ക്രിക്കറ്റ് താരം ശ്രീശാന്ത്(Sreesanth). ‘ഐറ്റം നമ്പര്‍ വണ്‍’ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീശാന്ത് പാടുന്നത്. കൊച്ചിയിലായിരുന്നു റെക്കോര്‍ഡിം​ഗ്. ഇതിനോടകം അഭിനയവും നൃത്തവുമെല്ലാം പയറ്റിയ ശ്രീശാന്ത് പാട്ടിലൂടെ ജനഹൃദയം കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തിൽ അഭിനേതാവായും ശ്രീശാന്ത് എത്തുന്നുണ്ട്.

ബാലുരാന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഐറ്റം നമ്പര്‍ വണ്‍ എന്ന ചിത്രത്തിൽ സണ്ണി ലിയോണും പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സുനില്‍ വര്‍മ, രാജ്പാല്‍ യാധവ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളിലെത്തുന്ന സിനിമയുടെ ചിത്രീരകണം ജുലൈയില്‍ തുടങ്ങും.

LEAVE A REPLY

Please enter your comment!
Please enter your name here