മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0
222

മദീന: മദീന പള്ളിയിലെ പ്രവാചകന്റെ ഖബറിടം (റൗദാ) സന്ദര്‍ശനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റംസാന്‍ 27 മുതല്‍ ശവ്വാല്‍ രണ്ട് വരെയുള്ള (ഏപ്രില്‍ 27 മുതല്‍ മെയ് 2) ദിവസങ്ങളിലാണ് താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നത്.

സന്ദര്‍ശകര്‍ക്കും നമസ്‌കരിക്കാന്‍ വരുന്നവര്‍ക്കും മികച്ച സൗകര്യവും സേവനവുമാണ് ഒരുക്കിയിരിക്കുന്നത്. പെരുന്നാള്‍ കഴിഞ്ഞാല്‍ പിറ്റേ ദിവസം മുതല്‍ സന്ദര്‍ശകരെ വീണ്ടും അനുവദിക്കും. ജനതിരക്ക് നിയന്ത്രിക്കാനാണ് താല്‍ക്കാലിക വിരാമം.

LEAVE A REPLY

Please enter your comment!
Please enter your name here