മഞ്ചേശ്വരം കയർകട്ടയിൽ പരിശോധനയ്ക്കിടെ എം.ഡി.എം.എ. മയക്കുമരുന്നും കാറും ഉപേക്ഷിച്ച് പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട പ്രതി അറസ്റ്റിൽ

0
177

മഞ്ചേശ്വരം : പോലീസ് പരിശോധനയ്ക്കിടെ എം.ഡി.എം.എ. മയക്കുമരുന്നും കാറും ഉപേക്ഷിച്ച് പോലീസിനെ തള്ളിമാറ്റി രക്ഷപ്പെട്ട യുവാവിനെ മഞ്ചേശ്വരം പോലീസ് അറസ്റ്റ് ചെയ്തു.

മച്ചംപാടിയിലെ മുഹമ്മദ് ഷാഫി(28)യെയാണ് മഞ്ചേശ്വരം സി.ഐ. എ. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. രണ്ടാഴ്ചമുൻപ്‌ മഞ്ചേശ്വരം കയർകട്ടയിൽ എം.ഡി.എം.എ. മയക്കുമരുന്ന് കൈമാറാൻ എത്തിയപ്പോഴാണ് പോലീസ് ഷാഫിയെ പിടികൂടാൻ ശ്രമിച്ചത്.

അതിനിടെ പോലീസിനെ തള്ളിമാറ്റി കാറും മയക്കുമരുന്നും ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. കാറിനകത്ത് നാലരഗ്രാം മയക്കുമരുന്നാണ് കണ്ടെത്തിയത്. പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here