മംഗളൂരുവില്‍ മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു

0
106

മംഗളൂരു: മത്സ്യ സംസ്കരണ ശാലയില്‍ വിഷ വാതകം ശ്വസിച്ച്‌ അഞ്ച് തൊഴിലാളികള്‍ മരിച്ചു. മംഗളൂരു പ്രത്യേക സാമ്പത്തിക മേഖലയിലെ ഫാക്ടറിയിലാണ് അപകടം നടന്നത്.

അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം.

മംഗളൂരു സ്‌പെഷ്യല്‍ ഇക്കണോമിക് സോണിലുള്ള മത്സ്യ ഫാക്‌ടറിയില്‍ ഞായറാഴ്‌ച രാത്രിയായിരുന്നു അപകടം. ഫാക്‌ടറിയിലെ മത്സ്യ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ശാരീരിക അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയായിരുന്നു. ഇയാളെ രക്ഷിക്കാനിറങ്ങിയതാണ് മറ്റ് തൊഴിലാളികള്‍.

തുടര്‍ന്ന് ഇവര്‍ക്കും ശാരീരിക അസ്വസ്ഥതകളുണ്ടായി. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here