ഭർത്താവിന്റെ മദ്യപാനശീലം മാറ്റാൻ പൂജ നിർദേശിക്കണമെന്ന് യുവതി; തഗ്ഗ് മറുപടിയുമായി ജ്യോതിഷി; വീഡിയോ വൈറൽ

0
141

ഭർത്താവിന്റെ മദ്യപാനശീലം മാറാൻ പൂജ നിർദേശിക്കണമെന്ന ഭാര്യയുടെ ആവശ്യത്തിന് തഗ്ഗ് മറുപടി നൽകി വൈറലായിരിക്കുകയാണ് ഹരി പത്തനാപുരം എന്ന ജ്യോതിഷി. നിത്യേന പലവിധ ജീവിതപ്രശ്‌നങ്ങളുമായി ജ്യോത്സ്യന്മാരെ സമീപിക്കുന്നവർക്ക് ഉദാഹരണമാണ് ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച് ഈ സ്ത്രീ. ഇവരുടെ ആവശ്യം ഭർത്താവിന്റെ മദ്യപാനം നിർത്താൻ ഒരു പോമവഴിയായിരുന്നു.

അതേസമയം ഈ പരിപാടിക്കിട തന്നെ തേടി വന്ന അഭ്യർത്ഥനയ്ക്ക് രസകരമായി ഇദ്ദേഹം മറുപടി നൽകുകയായിരുന്നു. ഭർത്താവിന്റെ മദ്യപാനശീലം മാറാൻ പൂജ ചെയ്യാമോ എന്നായിരുന്നു ഹരി പത്താനാപുരത്തെ ഫോണിൽ വിളിച്ച യുവതിയുടെ ആവശ്യം.

എന്നാൽ, ഭർത്താവ് അമിതമായി മദ്യപിക്കുമോ എന്നാണ് ഹരി തിരിച്ച് ചോദിച്ചത്. ഈ ചോദ്യത്തിന് ഇല്ല എന്നായിരുന്നു ഭാര്യയുടെ മറുപടി. പിന്നെയെന്താണ് പ്രശ്‌നമെന്ന് യുവതിയോട് ചോദിച്ചു മനസ്സിലാക്കുകയാണ് ജ്യോതിഷി. ആഴ്ചയിലൊരിക്കൽ ജോലി കഴിഞ്ഞുവന്നാൽ വീട്ടിലിരുന്ന് ഭർത്താവ് അൽപ്പം കഴിക്കുമെന്നും അതൊന്നു മാറ്റാൻ പൂജ ചെയ്യാമോ എന്നുമായിരുന്നു യുവതി ചോദിച്ചത്.

ഭർത്താവ് മദ്യപിച്ചാൽ വഴക്കുണ്ടാക്കുമോ എന്ന ഹരിയുടെ മറ്റൊരു ചോദ്യത്തിന് ‘ഇല്ല, അദ്ദേഹം വളരെ സൈലന്റാണെന്നും’ ഭാര്യ മറുപടി പറയുന്നുണ്ട്. ഇതോട ‘എന്റെ പൊന്നേ, തിങ്കളാഴ്ച മുതൽ ശനിയാഴ്ച വരെ ജോലി ചെയ്യുന്നയാള് ഞായറാഴ്ചയൊരു ചെറിയ സാധനം മേടിച്ച് വീട്ടിൽ കൊണ്ടുവന്ന് സ്വസ്ഥമായി കുടിച്ച് വഴക്കുമില്ലാതെ വീട്ടിൽ കിടന്ന് ഉറങ്ങുന്നതിനാണോ? അതു ചെയ്യുന്നില്ലെങ്കിൽ ആണ് പൂജ ചെയ്യേണ്ടത്,’ എന്നായിരുന്നു ഇദ്ദേഹത്തിന്റെ രസകരമായ മറുപടി. അതേസമയം, ഹരിയുടെ ഈ മറുപടി സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുകയാണ്. വീഡിയോ ഇതിനോടകം വൈറലായി കഴിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here