പ്ലസ്‌ടു കോഴക്കേസില്‍ കെ എം ഷാജിക്ക് തിരിച്ചടി; ഭാര്യയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി

0
174

കോഴിക്കോട്: അഴീക്കോട് മണ്ഡലം മുന്‍ എം.എല്‍.എയും മുസ്‌ലിം ലീഗ് നേതാവുമായ കെ.എം. ഷാജിയുടെ ഭാര്യയുടെ 25 ലക്ഷം രൂപ വിലവരുന്ന സ്വത്ത് ഇ.ഡി കണ്ടുകെട്ടി. കളളപ്പണം വെളുപ്പില്‍ നരോധന നിമയമനുസരിച്ചാണ് കെ.എം. ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ സ്വത്ത് കണ്ടുകെട്ടിയത്.

ഷാജിയുടെ പേരില്‍ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് ഏതാനും കേസുകള്‍ നിലവിലുണ്ട്. അഴീക്കോട് സ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുന്നതിന് കൈക്കൂലി വാങ്ങിയെന്ന കേസ് ഇ.ഡിയാണ് അന്വേഷിക്കുന്നത്. ഈ കേസില്‍ ഷാജിയെയും ഭാര്യയെയും ചോദ്യം ചെയ്തിരുന്നു.

2020 ഏപ്രിലിലാണ് അനധികൃത പണ ഇടപാടുമായി ബന്ധപ്പെട്ട് കെ.എം.ഷാജിക്കെതിരെ വിജിലന്‍സ് കേസ് റജിസ്റ്റര്‍ ചെയ്തത്. അഴീക്കോട് സ്‌കൂള്‍ മാനേജ്‌മെന്റില്‍ നിന്നും അധ്യാപകന്‍ വഴി 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. പിന്നീട് ഈ അധ്യാപകന് ഇതേ സ്‌കൂളില്‍ സ്ഥിര നിയമനം നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here