പ്രിയപ്പെട്ടവര്‍ക്കൊപ്പം സ്വപ്‌നസ്ഥലങ്ങളിലേക്ക് പറക്കാം; അവസരമൊരുക്കി ബിഗ് ടിക്കറ്റ്

0
110

അബുദാബി: നിരവധി സര്‍പ്രൈസ് സമ്മാനങ്ങളുമായി ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ബിഗ് ടിക്കറ്റ് ഇത്തവണ ആദ്യമായി പുതിയൊരു ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നു. 10 ഭാഗ്യശാലികള്‍ക്ക് തങ്ങളുടെ പ്രിയപ്പെട്ട സ്ഥലങ്ങളിലേക്ക് സഞ്ചരിക്കുന്നതിനായി 10,000 ദിര്‍ഹത്തിന്റെ വിമാന ടിക്കറ്റ് നല്‍കുകയാണ് ഹോളിഡേ ഗിവ് എവേ പ്രൊമോഷനിലൂടെ ബിഗ് ടിക്കറ്റ്. സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമൊപ്പം അവധിക്കാലം ചെലവഴിക്കാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുക.

ഏപ്രില്‍ 20 മുതല്‍ 30 വരെയുള്ള കാലയളവില്‍ ബിഗ് ടിക്കറ്റിന്റെ ബൈ ടു ഗെറ്റ് വണ്‍ ഫ്രീ ഓഫറിലൂടെ ക്യാഷ് പ്രൈസ് ടിക്കറ്റ് വാങ്ങുന്ന യുഎഇയിലെ താമസക്കാരായ ഉപഭോക്താക്കള്‍ക്കാണ് ഇതിനുള്ള അവസരം. ഇവരുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടുകയും ഇതില്‍ നിന്ന് തെരഞ്ഞെടുക്കുന്ന 10 വിജയികള്‍ക്ക് 10,000 ദിര്‍ഹത്തിന്റെ വിമാന ടിക്കറ്റാണ് സമ്മാനമായി ലഭിക്കുക. തെരഞ്ഞെടുക്കപ്പെടുന്ന വിജയികളെ മേയ് ഒന്നിന് ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രഖ്യാപിക്കും.

ഇതേ ബിഗ് ടിക്കറ്റ് ഉപയോഗിച്ച് തന്നെ എല്ലാ ഉപഭോക്താക്കള്‍ക്കും ഡ്രീം 12 മില്യന്‍ ഗ്രാന്‍ഡ് പ്രൈസ് സമ്മാനമായി ലഭിക്കുന്ന ബിഗ് ടിക്കറ്റിന്റെ തത്സമയ നറുക്കെടുപ്പിലും പങ്കെടുക്കാനാകും. 10 ലക്ഷം ദിര്‍ഹമാണ് രണ്ടാം സമ്മാനം. കൂടാതെ മറ്റ് രണ്ട് ക്യാഷ് പ്രൈസുകള്‍ കൂടി വിജയികള്‍ക്ക് ലഭിക്കുന്നു. ഇതിന് പുറമെ പ്രതിവാര നറുക്കെടുപ്പിലൂടെ 300,000 ദിര്‍ഹവും ഭാഗ്യശാലികളെ കാത്തിരിക്കുന്നു. നിരവധി അവസരങ്ങളാണ് ഈ ഏപ്രിലില്‍ ഭാഗ്യശാലികളെ കാത്തിരിക്കുന്നത്.

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ബിഗ് ടിക്കറ്റിന്റെ വില. നിങ്ങള്‍ രണ്ട് ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ക്ക് ഒരു ബിഗ് ടിക്കറ്റ് തികച്ചും സൗജന്യമായി ലഭിക്കുന്നു. അബുദാബി അന്തരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നോ അല്‍ ഐന്‍ വിമാനത്താവളത്തില്‍ നിന്നോ ബിഗ് ടിക്കറ്റിന്റെ വെബ്‌സൈറ്റായ www.bigticket.ae നിന്നോ ടിക്കറ്റുകള്‍ വാങ്ങാം.

പ്രൊമോഷനില്‍ പങ്കെടുക്കാനുള്ള നിബന്ധനകള്‍ 

1. ഏപ്രില്‍ 20ന് രാത്രി 12.01 മണി മുതല്‍ ശനിയാഴ്ച രാത്രി 11.59 വരെയാണ് പ്രൊമോഷന്‍ സമയപരിധി.

2. ബിഗ് ടിക്ക് 2 1 ഓഫറിലൂടെ 1,000 ദിര്‍ഹം ചെലവഴിച്ച് ടിക്കറ്റ് വാങ്ങുന്ന യുഎഇയിലെ ഉപഭോക്താക്കളുടെ ടിക്കറ്റുകള്‍ ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് എന്റര്‍ ചെയ്യപ്പെടും. ഇതിലൂടെ വിജയിക്കാനുള്ള അവസരമാണ് ലഭിക്കുക.

3. മേയ് ഒന്നിന് 10 ഭാഗ്യശാലികളെ ഇലക്ട്രോണിക് നറുക്കെടുപ്പ് വഴി തെരഞ്ഞെടുക്കും. ഇവരെ ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ ചാനലുകള്‍ വഴിയും ബിഗ് ടിക്കറ്റ് വെബ്‌സൈറ്റിലൂടെയും പ്രഖ്യാപിക്കും.

4. ഇവരെ ബിഗ് ടിക്കറ്റിന്റെ ഓഫീസിലേക്ക് ക്ഷണിച്ച് സമ്മാനങ്ങള്‍ നല്‍കും.

5. യുഎഇയില്‍ താമസിക്കുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമാണ് ഈ പ്രൊമോഷനില്‍ പങ്കെടുക്കാനുള്ള യോഗ്യത.

6. എല്ലാ ഉപഭോക്താക്കള്‍ക്കും ഇതേ ടിക്കറ്റുകള്‍ ഉപയോഗിച്ച് ഡ്രീം 12 മില്യന്‍ ക്യാഷ് പ്രൈസായി ലഭിക്കുന്ന നറുക്കെടുപ്പില്‍ പങ്കെടുത്ത് വിജയിക്കാനുള്ള അവസരമാണ് ലഭിക്കുന്നത്. മറ്റ് മൂന്ന് പ്രൈസുകള്‍ കൂടി നറുക്കെടുപ്പിലൂടെ സമ്മാനമായി ലഭിക്കും. മേയ് മൂന്നിനാണ് ഡ്രീം 12 മില്യന്‍ നറുക്കെടുപ്പ്.

7. വിജയികളെ അവര്‍ ടിക്കറ്റ് വാങ്ങുമ്പോള്‍ നല്‍കിയ ഫോണ്‍ നമ്പര്‍ വഴിയും ഇ മെയില്‍ ഐഡിയിലൂടെയും ബന്ധപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here