പ്രധാനമന്ത്രി നാളെ സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

0
83

ദില്ലി: നാളെ പ്രധാനമന്ത്രി സന്ദർശിക്കാനിരിക്കെ ജമ്മു കശ്മീരിലെ മിർഹാമയിൽ വീണ്ടും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. പൊലീസും സൈന്യവും ചേർന്ന് നടത്തിയ ഓപ്പറേഷനിൽ ഒരു ജെയ്ഷെ ഭീകരനെ വധിച്ചു. ജമ്മുവിലെ സുരക്ഷ വിലയിരുത്താൻ രാവിലെ ലഫ്റ്റനൻറ് ഗവർണ്ണർ മനോജ് സിൻഹയുടെ നേതൃത്വത്തിൽ ഉന്നതതലെ യോഗം ചേർന്നിരുന്നു.

പ്രധാനമന്ത്രി സന്ദർശിക്കുന്ന പല്ലി ഗ്രാമത്തിൽ നിന്ന് ഇരുപത് കിലോമീറ്റർ അകലെ സിഐഎസ്എഫ് ബസിന് നേരെ ഇന്നലെ ആക്രമണം നടന്നിരുന്നു. രണ്ട് ചാവേറുകൾ ഉൾപ്പടെ ആറു ഭീകരരെ സൈന്യം ഇന്നലെ വധിച്ചു. ഇവിടെ മുതിർന്ന ഉദ്യോഗസ്ഥരെത്തി സുരക്ഷ വിലയിരുത്തി. പഞ്ചായത്തി രാജ് ദിനത്തിൽ പഞ്ചായത്ത് അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ ഇവിടെ അഭിസംബോധന ചെയ്യും. ബനിഹാൾ ഖാസികുണ്ട് തുരങ്കം ഉൾപ്പടെ നിരവധി അടിസ്ഥാന സൗകര്യ വികസന പദ്ധതികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രിയുടെ സന്ദർശനവേളയിൽ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here