‘പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവന’; കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ്

0
87

തിരുവനന്തപുരം: മുൻ എംഎൽഎ പി സി ജോർജിന്റേത് വെള്ളത്തിന് തീ പിടിപ്പിക്കുന്ന പ്രസ്താവനയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വർഗീയത ആളിക്കത്തിക്കാൻ പി സി ജോർജ് ശ്രമിക്കുന്നുവെന്നും  മുൻകൂട്ടി തീരുമാനിച്ച പ്രസ്താവനയാണിതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

സിൽവർ ലൈൻ കല്ലുകൾ പിഴുതെറിയാൻ കാനം രാജേന്ദ്രന്റെ പാർട്ടിക്കാർ തങ്ങളോടെപ്പം ഉണ്ട്. അദ്ദേഹം ഇക്കാര്യം സ്വന്തം പാർട്ടിക്കാരോട് പറയട്ടെ. ചീഫ് സെക്രട്ടറിയെ ഗുജറാത്തിൽ അയച്ചത് ഗുജറാത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പിന് മാന്യത നൽകാനാണെന്നും സതീശൻ പറഞ്ഞു.

സിപിഎം- ബിജെപി ഗൂഢാലോചന വ്യക്തമാണ്. ഗുജറാത്ത് മോഡലിനെ അഭിനന്ദിച്ച് ചീഫ് സെക്രട്ടറി സംസാരിച്ചത് മുഖ്യമന്ത്രിയുടെ അറിവോടെയാണ്. കേരള മോഡലിനെ പറ്റി പറഞ്ഞവർ ഇപ്പോൾ ഗുജറാത്ത് മോഡലിനെ പറ്റി പറയുന്നു.  മുഖ്യമന്ത്രി ബിജെപിയുമായി ബന്ധമുണ്ടാക്കി. നിലവിലെ സംസ്ഥാനത്തെ സാമ്പത്തിക നില വ്യക്തമാക്കി ധവള പത്രം ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here