പി.സി ജോർജിന്റെ വിവാദ പ്രസംഗം; കൈകൂപ്പി മകൻ ഷോൺ ജോർജ്

0
205

കോട്ടയം: അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ പി.സി ജോർജിന്റെ പ്രസംഗം വിവാദമായ പശ്ചാത്തലത്തിൽ കൈകൂപ്പി നിൽക്കുന്ന ഇമോജി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത് മകൻ ഷോൺ ജോർജ്. പി.സി ജോർജിന്റെ പ്രസ്താവനക്കെതിരെ വൻ പ്രതിഷേധമുയർന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പോസ്റ്റ് വന്നിരിക്കുന്നത്.

ജോർജിന്റെ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാർളിയും പറഞ്ഞിരുന്നു. ജോർജിന്റെ പ്രസ്താവനയിൽ ദുഃഖിതരായ മുസ്‌ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഹിന്ദു മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് പി.സി ജോർജ് മുസ്‌ലിംകളെ അധിക്ഷേപിക്കുന്ന പരാമർശങ്ങൾ നടത്തിയത്. കച്ചവടം ചെയ്യുന്ന മുസ്‌ലിംകൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു, മുസ്‌ലിംകൾ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിംകളായ കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്‌ലിം മേഖലയിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നുകൊണ്ടുപോവുന്നു തുടങ്ങിയ ആരോപണങ്ങളാണ് പി.സി ജോർജ് ഉന്നയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here