നാട്ടിൽ നിന്ന് കുടുംബം എത്താൻ ദിവസങ്ങൾ മാത്രം, മലയാളി സൗദിയിൽ പിക്കപ്പ് വാനിടിച്ച് മരിച്ചു

0
134

റിയാദ്: റോഡ് മുറിച്ചുകടക്കുന്നതിനിടെ സൗദി അറേബ്യയിൽ മലയാളി പിക്കപ്പ് വാനിടിച്ച് മരിച്ചു. ദക്ഷിണ സൗദിയിലെ ജീസാന് സമീപം ദർബിലാണ് കണ്ണൂർ കാപ്പാട് കോയ്യോട് മടയാടത്ത് പെരിങ്ങളായി ഒ.കെ. അബ്ദുൽ റഷീദ് (47) മരിച്ചത്. രാത്രി നമസ്കാരത്തിന് ശേഷം താമസസ്ഥലത്തേക്ക് പോകാൻ റോഡ് മുറിച്ചുകടക്കുമ്പോഴാണ് സൗദി പൗരൻ ഓടിച്ച പിക്കപ്പ് വാൻ വന്നിടിച്ച് തൽക്ഷണം മരിച്ചത്.

മൃതദേഹം ദർബ് ജനറൽ ആശുപത്രി മോർച്ചറിയിൽ. നാട്ടിൽ നിന്ന് കുടുംബം ശനിയാഴ്ച സൗദിയിലെത്താനിരിക്കെയാണ് ആകസ്മിക വിയോഗം. 17 വർഷമായി സൗദിയിൽ പ്രവാസിയാണ്. പിതാവ്: മുഹമ്മദ്, മാതാവ്: നബീസ, ഭാര്യ: സാജിറ, മക്കൾ: അതിൻ, ആയിൻ അനബിയ, ഹാമി ആലിയ.

LEAVE A REPLY

Please enter your comment!
Please enter your name here