തഞ്ചാവൂരില്‍ രഥഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു

0
95

തമിഴ്‌നാട് തഞ്ചാവൂരില്‍ കാളിമേട് പട്ടണത്തില്‍ ക്ഷേത്രോത്സവത്തിനിടെ വൈദ്യുതാഘാതമേറ്റ് 11 പേര്‍ മരിച്ചു. ക്ഷേത്ര രഥം ഭക്തര്‍ വലിക്കുന്നതിനിടെ വൈദ്യുത കമ്പിയില്‍ കുടുങ്ങിയാണ് ഷോക്കേറ്റത്. മൂന്ന് കുട്ടികള്‍ ഉള്‍പ്പടെയാണ് മരിച്ചത്. നിരവധി പേര്‍ പരിക്കേറ്റ് ചികിത്സിയലാണ്.

94-ാമത് അപ്പര്‍ ഗുരുപൂജയോട് (അയ്യപ്പ ഉത്സവം) അനുബന്ധിച്ച് ഇന്നലെ രാത്രി പരിപാടിയില്‍ പങ്കെടുക്കാന്‍ സമീപ പ്രദേശങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ എത്തിയതോടെ വന്‍ ജനാവലി ഉണ്ടായിരുന്നു. പുലര്‍ച്ചെ രണ്ടേമുക്കാലോടെയായിരുന്നു അപകടം. ചൊവ്വാഴ്ച രാത്രി ആരംഭിച്ച ഘോഷയാത്രയുടെ സമാപനം കഴിഞ്ഞ് തിരികെ മടങ്ങുകയായിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത ഭക്തര്‍ ക്ഷേത്ര രഥം തെരുവിലൂടെ വലിക്കുന്നതിനിടെ തിരിഞ്ഞപ്പോള്‍ വൈദ്യുതക്കമ്പി രഥത്തില്‍ കുടുങ്ങിയാണ് അപകടം ഉണ്ടായത്. രണ്ട് കുട്ടികള്‍ ഉള്‍പ്പടെ പത്ത് പേര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഒരാള്‍ ആശുപത്രിയില്‍ വച്ച് ഇന്ന് രാവിലെയാണ് മരിച്ചത്.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 13ഓളം പേര്‍ ചികിത്സയിലുണ്ട്. അപകടം നടന്ന സ്ഥലത്ത് വെള്ളം ഉണ്ടായിരുന്നത് ദുരന്തത്തിന്റെ ആഴം കൂട്ടി. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് വിവരം.

LEAVE A REPLY

Please enter your comment!
Please enter your name here