ഞാനൊരു തെറ്റും ചെയ്തിട്ടില്ല, ഉമ്മാന്നൊക്കെ വിളിക്കാന്‍ കൊതിയായിരുന്നു; ഫേസ്ബുക്കില്‍ കുറിപ്പിട്ട ശേഷം പോക്സോ കേസ് പ്രതി ആത്മഹത്യ ചെയ്തു

0
153

തൃശൂര്‍: കൊടുങ്ങല്ലൂർ മതിലകം ചമക്കാലയിൽ പോക്സോ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മതിലകം കൊടുങ്ങൂക്കാരൻ സഹദിനെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിരപരാധിയാണെന്ന സഹദിന്‍റെ കുറിപ്പ് ലഭിച്ചു. 2021 ഡിസംബറിൽ പോക്സോ കേസിൽ ഉൾപ്പെട്ട് ജയിലിലായിരുന്ന സഹദ് ദിവസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിൽ ഇറങ്ങിയത്. മരിക്കുന്നതിനു മുന്‍പ് സഹദ് ഫേസ്ബുക്കില്‍ കുറിപ്പിട്ടിരുന്നു.

സഹദിന്‍റെ കുറിപ്പ്

പോക്സോ ബലാത്സംഗം ഇതിലൊന്നും ഞാൻ തെറ്റ് ചെയ്തിട്ടില്ല. എന്നെ രണ്ടു വർഷത്തോളം പരാതി കൊടുത്ത കുട്ടി ക്രൂരമായി ടോർച്ചർ ചെയ്തു. എല്ലാം അവസാനിപ്പിച്ചു പോയ ആ കുട്ടി എന്റെ വിവാഹം ഒകെ ആയതിനു ശേഷം വീണ്ടും വന്നു. എന്‍റെ വീട്ടിൽ വന്നു ഞാനാ കുട്ടിയുടെ കാൽ പിടിച്ചു. വീട്ടിൽ ഉമ്മനോടും വാപ്പനോടും മിണ്ടാറില്ല. ചൈൽഡ്ഹൂഡ് ലൈഫ് അത്രയും മോശമായിരുന്നു. എനിക്ക് ഉമ്മനൊക്കെ വിളിക്കാൻ കൊതിയായിരുന്നു. വീട്ടിൽ പ്രശ്നമായിരിക്കുന്ന സമയത്ത് എന്നെ വീണ്ടും പരാതി കൊടുത്ത കുട്ടി പ്രോവോകെയ്തു.

എനിക്ക് പിടിച്ചു നിക്കാൻ പറ്റിയില്ല. എന്നോട് രണ്ടുവർഷം ചെയ്തത് ഞാനും ചെയ്തു. വിവാഹം ഒകെ ആയ കുട്ടി പാവായിരുന്നു. എന്നെ കുറെ ഹെൽപെയ്തു. എനിക്ക് ആ കുട്ടി എന്തെല്ലാമോ ആണ്. പരാതി കൊടുത്തവർക്കും ജയിലിൽ ആക്കിയവർക്കും ഈ ലോകത്ത് എല്ലാവരെയും പറ്റിക്കാം സ്വയം അവർക്ക് പറ്റിക്കാൻ പറ്റില്ലല്ലോ. ക്രൂരമായ വേട്ടയാടലുകൾക്ക് മുൻപിൽ സഹദ് പതറിയില്ല. ഫിയ ഇല്ലാണ്ടാവുന്നത് എന്നെ തളർത്തി. ഒരു തിരിച്ചുവരവ് പോലും അസാധ്യമാണ്.

 

 

LEAVE A REPLY

Please enter your comment!
Please enter your name here