ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ തകര്‍ത്ത് 27 ലക്ഷം രൂപ കവര്‍ന്നു; വീഡിയോ

0
130

മുംബൈ: മഹാരാഷ്ട്രയില്‍ ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ കവര്‍ച്ച. 27 ലക്ഷം രൂപയുടെ മെഷീന്‍ കവര്‍ച്ചാസംഘം കടത്തി. കഴിഞ്ഞ ദിവസം രാത്രി സാംഗ്ലി ജില്ലയിലെ മിറാജ് താലൂക്കിലാണ് സംഭംവമുണ്ടായത്. കവര്‍ച്ചാസംഘത്തിനായുള്ള തിരച്ചില്‍ തുടരുകയാണ്.

എ.ടി.എം മെഷീന്‍ ജെ.സി.ബി ഉപയോഗിച്ച് തകര്‍ക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. ജെ.സി.ബി ഉപയോഗിച്ച് എ.ടി.എം മെഷീന്‍ അടര്‍ത്തിയെടുത്ത് കടത്തിക്കൊണ്ടുപോകുന്നതാണ് ദൃശ്യത്തിലുള്ളത്.

മൂന്ന് കഷ്ണങ്ങളായി എ.ടി.എം മെഷീന്‍ മുറിച്ച ശേഷം പണമുള്ള ഭാഗം തകര്‍ത്തുകൊണ്ടുപോവുകയാണ് ചെയ്തത്. കവര്‍ച്ചക്കുപയോഗിച്ച ജെ.സി.ബിയും മോഷ്ടിച്ചുകൊണ്ടുവന്നതെന്നാണ് പൊലീസ് പറയുന്നത്.

സംഭവം നടന്ന സമീപത്തെ പെട്രോള്‍ പമ്പില്‍ നിര്‍ത്തിയിട്ട ജെ.സി.ബിയാണ് കവര്‍ച്ചാ സംഘം മോഷണത്തിനുപയോഗിച്ചത്. ജെ.സി.ബി മറ്റൊരു സ്ഥലത്ത് ഉപേക്ഷിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ കവര്‍ച്ചാസംഘത്തെക്കുറിച്ച് വിവരങ്ങളൊന്നുമില്ല.

സംഭവ സ്ഥലത്തെ സമീപ പ്രദേശങ്ങളില്‍ സി.സി.ടി.വിയില്ലാത്തതും ആള്‍ സാന്നിധ്യമില്ലാത്തതും നോക്കിയാണ് കവര്‍ച്ചാസംഘം ഇവിടെ മോഷണത്തിന് തെരഞ്ഞെടുത്തതെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here