ജയിലിൽ കഴിയുന്ന ഭർത്താവിൽ നിന്നും കുഞ്ഞ് വേണമെന്ന് ഭാര്യ; പരോൾ നൽകി കോടതി

0
132

ജയിലിൽ കഴിയുന്ന ഭർത്താവിൽ നിന്നും കുഞ്ഞ് വേണം, പ്രതിക്ക് 15 ദിവസത്തെ പരോൾ അനുവദിച്ച് രാജസ്ഥാൻ ഹൈക്കോടതി. ഇന്ത്യൻ ഭരണഘടനയിലെ മൗലികാവകാശം പരിഛേദം 21 ജീവികാനുള്ള അവകാശം അനുസരിച്ചാണ് ഹൈക്കോടതി ഈ വിധി പ്രസ്താവിച്ചത്. പ്രതിയുടെ ഭാര്യയാണ് ഇത്തരമൊരു ആവശ്യവുമായി കോടതിയെ സമീപിച്ചത്.

പ്രതിയുടെ ഭാര്യ കുറ്റവാളിയല്ലാത്ത സ്ഥിതിക്ക് വിധി കൊണ്ട് അവർക്കുണ്ടാകുന്ന അവകാശലംഘനം മാനിച്ചാണ് പരോൾ അനുവദിച്ചത്. അമ്മയാകാനുള്ള സ്ത്രീയുടെ അവകാശം മാനിക്കുന്നുവെന്നാണ് കോടതി പറഞ്ഞത്. സ്വന്തം തെറ്റുകൊണ്ടല്ലാതെ ഭർത്താവോ കുഞ്ഞോ ഇല്ലാതെ ജീവിക്കേണ്ടി വരുന്ന സ്ത്രീയുടെ അവസ്ഥ പരിതാപകരമാണെന്നും പ്രതിയുമായി വിവാഹജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാത്തിടത്തോളം ഈ അവകാശം നിഷേധിക്കുന്നില്ലെന്നും വിധി പ്രസ്താവിച്ച ജഡ്ജി പറയുന്നു.

ഇന്ത്യൻ സമൂഹത്തിന്റെ രീതി അനുസരിച്ച് കുഞ്ഞുണ്ടാകുന്നത് സ്ത്രീത്വത്തന്റെ പൂർണ്ണതയാണെന്നും ഇത് കുടുംബത്തിൽ സ്ത്രീയുടെ സ്ഥാനം ഉയർത്തുമെന്നുമാണ് അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. പാരമ്പര്യം നിലനിർത്താനുള്ള ആഗ്രഹവും കോടതി പരിഗണിച്ചു. ഇതോടൊപ്പം കുഞ്ഞ് ജനിക്കുന്നത് പ്രതിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കൊണ്ടുവന്ന് പുതിയൊരു ജീവിതത്തിന് ഉതകുന്നതാകുമെന്നും കോടതി പറഞ്ഞു. 50,000 രൂപ കെട്ടിവെച്ച ശേഷമാണ് പരോൾ അനുവദിച്ചത്. പ്രത്യേകസാഹചര്യമായത് കൊണ്ട് മാത്രമാണ് ഈ കേസിൽ ഇങ്ങനെയൊരു വിധിയുണ്ടായത്, എല്ലാ കേസിലും ഈ പരിഗണന ഉണ്ടാകില്ലെന്നും കോടതി അറിയിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here