‘ചാമ്പിക്കോ’ ട്രെൻഡിനൊപ്പം മുഖ്യമന്ത്രിയുടെ ഇന്നോവ ക്രിസ്റ്റയും; വൈറൽ വീഡിയോ

0
196

അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ടും അതനുകരിച്ചുള്ള വിഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാണ്. കണ്ണൂരിൽ നടക്കുന്ന പാർട്ടി കോൺഗ്രസ് വേദിയിൽ ഈ ‘ചാമ്പിക്കോ’ ട്രെൻഡ് പിന്തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് നേതാക്കളും ചേർന്നെടുത്ത ഫോട്ടോ വൈറലായി മാറിയിരുന്നു. എന്നാലിപ്പോൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായ ഇന്നോവ ക്രിസ്റ്റയേയും രണ്ട് അകമ്പടി വാഹനങ്ങളെയും വെച്ച് എടുത്ത ചാമ്പിക്കോയാണ് വൈറലായി മാറിയിരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് പുതുതായി എത്തിയ കറുത്ത ഇന്നോവകളാണ് വൈറലായി മാറിയിരിക്കുന്ന വീഡിയോയിലെ താര സാന്നിധ്യങ്ങൾ. പാർട്ടി കോൺഗ്രസ് വേദിയിൽ നിന്നും ചിത്രീകരിച്ച വീഡിയോയിൽ പോലീസിന്റെ രണ്ട് കറുത്ത ഇന്നോവകൾക്ക് നടുവിലേക്ക് മുഖ്യമന്ത്രിയുടെ വാഹനം പാർക്ക് ചെയ്യുകയും അതിന് പശ്ചാത്തലത്തിലായി ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും ഒപ്പം മമ്മൂട്ടി പറയുന്ന ഡയലോഗും കൂടി ചേരുന്നു.

ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് വെളുത്ത ഇന്നോവയ്ക്ക് പകരം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വാഹനമായി കറുത്ത ഇന്നോവ എത്തിയത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലെ വാഹനങ്ങൾ നാല് വർഷം പഴക്കം ചെന്നതിനാൽ മാറ്റണമെന്ന് പോലീസ് നിർദേശത്തെ തുടർന്നാണ് ഔദ്യോഗിക വാഹനം മാറ്റിയത്.മൂന്ന് ഇന്നോവ ക്രിസ്റ്റയും ഒരു ടാറ്റ ഹാരിയറുമാണ് അന്ന് മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് എത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here