ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ വൻ പൊട്ടിത്തെറി; ആറ് പേർ കൊല്ലപ്പെട്ടു

0
93

ബറൂച്ച്: ഗുജറാത്തിലെ ബറൂച്ചിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി. ആറ് തൊഴിലാളികൾ കൊല്ലപ്പെട്ടു. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം.

ബറൂച്ച് ജില്ലയിലെ ദഹേജ് വ്യാവസായി മേഖലയിലാണ് സംഭവം നടന്നത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രാത്രി തന്നെ രക്ഷാപ്രവർത്തനം തുടങ്ങി.

ഓർഗാനിക് കെമിക്കൽ കമ്പനി ഫാക്ടറിയിലാണ് അപകടം നടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മാസത്തിൽ ഇതേ വ്യവസായ മേഖലയിലെ മറ്റൊരു ഫാക്ടറിയിൽ സ്ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here