ക്യൂനില്‍ക്കാതെ കുപ്പികിട്ടി; തുറന്ന് നോക്കിയപ്പോള്‍ ‘കട്ടന്‍ചായ’ – പുത്തന്‍ തട്ടിപ്പ്

0
96

കായംകുളം: വിദേശമദ്യം വാങ്ങാന്‍ എത്തിയ വയോധികനെ കട്ടന്‍ചായ നല്‍കി പറ്റിച്ചതായി പരാതി. കായംകുളത്ത് വിദേശ മദ്യവില്‍പ്പന ശാലയില്‍ വരി നില്‍ക്കുമ്പോഴാണ് വയോധികന്‍റെ കയ്യില്‍ നിന്നും പണം വാങ്ങി മദ്യത്തിന് പകരം കുപ്പിയില്‍ കട്ടന്‍ചായ നിറച്ച് നല്‍കി പറ്റിച്ചത്.

കൃഷ്ണപുരം കാപ്പില്‍ ഭാഗത്ത് പണിക്കെത്തിയ ആറ്റിങ്ങല്‍ സ്വദേശിയെയാണ് കബളിപ്പിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് ഏഴുമണിയോടെയാണ് സംഭവം നടന്നത്. വരിയില്‍ ഏറ്റവും പിറകില്‍ നിന്ന വയോധികനെ സമീപിച്ച് മദ്യം സംഘടിപ്പിച്ച് തരാം എന്ന് വിശ്വസിപ്പിച്ച് പണം വാങ്ങിയ ഒരാളാണ് പറ്റിച്ചത്.

ഇയാള്‍ 3 കുപ്പികള്‍ക്കായി 1200 രൂപയാണ് ഇയാളില്‍ നിന്നും വാങ്ങിയത്. പണം വാങ്ങി ഉടന്‍ തന്നെ കുപ്പികളുമായി എത്തി. തുടര്‍ന്ന് പണിസ്ഥലത്തിന് അടുത്തുള്ള താമസ സ്ഥലത്ത് എത്തി കുപ്പി പൊട്ടിച്ചപ്പോഴാണ് കുപ്പികളില്‍ കട്ടന്‍ചായയാണ് നിറച്ചിരിക്കുന്നതെന്ന് ഇയാള്‍ മനസിലാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here