കോടികളുടെ മണിചെയിന്‍ തട്ടിപ്പ്; പ്രൊമോട്ടര്‍മാരായ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍

0
223

കൊച്ചി: കോടികളുടെ മണിചെയിന്‍ തട്ടിപ്പ് കേസില്‍ രണ്ടുപേര്‍ കൊച്ചിയില്‍ പിടിയില്‍. എറണാകുളം സ്വദേശികളായ ബെന്‍സണ്‍, ജോഷി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

2019-ല്‍ യു.എ.ഇ.യില്‍ രജിസ്റ്റര്‍ ചെയ്ത ക്രൗഡ് വണ്‍ എന്ന കമ്പനിയുടെ പേരിലാണ് പ്രൊമോട്ടര്‍മാരായ ഇരുവരും നിക്ഷേപം സ്വീകരിച്ചിരുന്നത്. രണ്ടുവര്‍ഷത്തിനിടെ പ്രതികളായ രണ്ടുപേരും കോടിക്കണക്കിന് രൂപയുടെ നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നതായാണ് വിവരം. വെണ്ണല സ്വദേശിയാണ് മണിചെയിന്‍ തട്ടിപ്പില്‍ ഇരുവര്‍ക്കുമെതിരേ പരാതി നല്‍കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here