കാസർകോട് പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നും ഷോക്കേറ്റ് കോൺഗ്രസ് നേതാവ് മരിച്ചു

0
147

കാസർകോട് : പൊട്ടിവീണ വൈദ്യുതി ലൈനിൽ ബൈക്ക് തട്ടി കോൺഗ്രസ് നേതാവ് മരിച്ചു. കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിഡന്റ് ഡി.വി.ബാലകൃഷ്ണൻ (64) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ശക്തമായ കാറ്റിൽ കാഞ്ഞങ്ങാട് മന്നിയോട്ട് റോഡിൽവെച്ച് വൈദ്യുതി ലൈൻ പൊട്ടിവീഴുകയായിരുന്നു. ഇതറിയാതെ ഈ വഴിയെത്തിയ ഇദ്ദേഹത്തിന്റെ ബൈക്ക്, പൊട്ടി വീണ ലൈൻ കമ്പിയിൽ തട്ടിയാണ് അപകടമുണ്ടായത്. മകളുടെ വീട്ടിൽ നിന്നും മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ഇദ്ദേഹത്തിനൊപ്പം ചെറിയ കുട്ടിയുമുണ്ടായിരുന്നു. കുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here