കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ വിസ പതിപ്പിച്ചവർ ജി.ഡി.ആർ.എഫ്.എയുടെ അനുമതി തേടണം

0
27

ദുബൈ: കാലാവധി കഴിഞ്ഞ പാസ്പോർട്ടിൽ താമസ വിസ പതിപ്പിച്ചവർ യു.എ.ഇയിലേക്കുള്ള യാത്രക്ക് മുമ്പ് ജി.ഡി.ആർഎഫ്.എയുടെ അനുമതി തേടണമെന്ന് അധികൃതർ അറിയിച്ചു. യു.എ.ഇയിൽ പാസ്പോർട്ടുകളിൽ താമസ വിസ പതിപ്പിക്കുന്നത് ഒഴിവാക്കിയതിന്‍റെ ഭാഗമായാണ് നടപടിയെന്ന് കരുതുന്നു. എയർ ഇന്ത്യ എക്സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ പാസ്പോർട്ട് പുതുക്കിയാലും വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാറില്ല. വിസ പഴയ പാസ്പോർട്ടിൽ തന്നെയായിരിക്കും. ഇങ്ങനെയുള്ളവർ യാത്ര ചെയ്യുമ്പോൾ ജി.ഡി.ആർ.എഫ്.എയുടെ അനുമതി വേണമെന്നാണ് നിർദേശിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here