കാറുടമയ്ക്ക് ഹെൽമറ്റ് ഇല്ലാത്തതിൻ്റെ പേരിൽ ട്രാഫിക് പോലീസ് വക പിഴ

0
280

വാഹനയാത്രക്കാര്‍ റോഡ് നിയമങ്ങള്‍ ലംഘിക്കുന്നത് കണ്ടെത്തുന്നതിനായി മുക്കിനും മൂലയ്ക്കും വരെ ക്യാമറകള്‍ സ്ഥാപിച്ചിരിക്കുകയാണ് പോലീസും മോട്ടോര്‍ വാഹന വകുപ്പും. എന്നാല്‍ ഇതേ ക്യാമറ കാരണം ബുദ്ധിമുട്ടിലായിരിക്കുകയാണ് ഒരു യാത്രക്കാരന്‍.  ഹെല്‍മറ്റ് ഇല്ലാത്തതിന്‍റെ പേരില്‍ കാറുടമയ്ക്ക് നേരെ ട്രാഫിക് പോലീസ് പിഴ ചുമത്തി. തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ് വിചിത്രമായ ഈ പിഴ ചുമത്തൽ. മുക്കുന്നൂർ ഗിരി നഗറിൽ ധന്യാ ഭവനിൽ അജിത്തിന് സ്വന്തമായി ബൈക്കില്ല. ഉള്ളതാകട്ടെ ഒരു കാറാണ്. കഴിഞ്ഞ ദിവസം അജിത്തിൻ്റെ വീട്ടിലേക്ക് ട്രാഫിക് പോലീസിൻ്റെ പിഴ ചുമത്തിയുള്ള നോട്ടീസെത്തി.

ബൈക്ക് യാത്രയ്ക്കിടെ ഹെൽമറ്റ് ധരിച്ചില്ല എന്ന കാരണത്താൽ 500 രൂപ പിഴ അടയ്ക്കണം എന്നാണ് നോട്ടിസില്‍ പറയുന്നത്. ബൈക്കിലിരുന്ന് സഞ്ചരിക്കുന്ന ഏതോ ഒരാളുടെ ഫോട്ടോയുമുണ്ട്.
അജിത്തിൻ്റെ കാർ KL 21 D 9877 ആണ്.  നമ്പരിൽ എത്തിയ നോട്ടീസിൽ വാഹനം കാർ എന്നു രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും കുറ്റം ഹെൽമറ്റ് വയ്ക്കാത്തതാണ്.

ക്യാമറയുടെ സാങ്കേതിക തകരാറാവാം ഇങ്ങനെയൊരു പിഴവിനു കാരണമെന്നാണ് നിഗമനം. മറ്റാരോ നിയമം തെറ്റിച്ചതിന് താന്‍ 500 രൂപ പിഴ അടക്കേണ്ടി വരുമോ എന്ന ചിന്തയിലാണ് അജിത്ത്. ഏതായാലും ട്രാഫിക്ക് പോലീസിനെക്കണ്ട് കാര്യം ബോധ്യപ്പെടുത്താനുള്ള ശ്രമത്തിലാണ് ഹെൽമറ്റ് വയ്ക്കാത്തതിന് ഈ പിഴ കിട്ടിയ ഈ കാറുടമ.

LEAVE A REPLY

Please enter your comment!
Please enter your name here