കാറിൽ എം.ഡി.എം.എ. കടത്തുന്ന സംഘം പോലീസിനെക്കണ്ട് രക്ഷപ്പെട്ടു

0
116

കുമ്പള : കാറിൽ എം.ഡി.എം.എ.യുമായി വന്നവർ പോലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. കുമ്പള കഞ്ചിക്കട്ടയിലാണ് സംഭവം. കുമ്പള ഇൻസ്പെക്ടർ പി. പ്രമോദിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ അതുവഴി വന്ന കാറിലെ യുവാക്കൾ പൊതി വലിച്ചെറിയുകയായിരുന്നു. തുടർന്ന് കാർ വന്ന വഴിയിൽതന്നെ ആരിക്കാടി ഭാഗത്തേക്ക് അതിവേഗത്തിൽ തിരിച്ചുപോയി.

പൊതി പരിശോധിച്ച പോലീസ് അത് എം.ഡി.എം.എ.യാണെന്ന് തിരിച്ചറിയുകയും കാറിനെ പിന്തുടരുകയുമായിരുന്നു. ആരിക്കാടി പി.കെ. നഗറിൽവെച്ച് പോലീസ് ജീപ്പ് കുറുകെയിട്ട് കാർ തടയാൻ ശ്രമിക്കുന്നതിനിടയിൽ രണ്ട്‌ യുവാക്കൾ ഇറങ്ങിയോടി. ഒരാളെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജിതപ്പെടുത്തി. ഉപേക്ഷിക്കപ്പെട്ട കാർ പോലീസ് കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here