കസ്റ്റംസിന്റെ പോലും കണ്ണുവെട്ടിച്ച് സ്വർണവുമായി പുറത്തിറങ്ങി; കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വർണം പിടികൂടിയത് ഇങ്ങനെ..

0
280

മലപ്പുറം: കസ്റ്റംസിന്റെ കണ്ണുവെട്ടിച്ച് പുറത്തിറങ്ങിയിട്ടും കരിപ്പൂരിൽ സ്വർണക്കടത്തുകാരൻ പിടിയിൽ. ക്യാപ്‌സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ഒരു കിലോയിലധികം സ്വർണമാണ് വിമാനത്താവളത്തിന് പുറത്തുവെച്ച് പൊലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് പാലക്കാട് സ്വദേശി കൂടല്ലൂർ സജീഷ്, പൊന്നാനി സ്വദേശി സുധീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ദുബായിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ സജീഷാണ് ശരീരത്തിനുള്ളിൽ ഒളിപ്പിച്ച് 1.167 കിലോഗ്രാം സ്വർണമിശ്രിതം കടത്തിയത്. വിമാനത്താവളത്തിലെ കസ്റ്റംസ് പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ കബളിപ്പിച്ചാണ് ഇയാൾ പുറത്തിറങ്ങിയത്. എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിലെ എയ്ഡ്പോസ്റ്റിലെ പൊലീസുകാർ ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ച് നടത്തിയ എക്സറേ പരിശോധനയിലാണ് ശരീരത്തിനുള്ളിൽ ക്യാപ്സ്യൂൾ രൂപത്തിൽ ഒളിപ്പിച്ച സ്വർണമിശ്രിതം കണ്ടെത്തിയത്. സജീഷിനെ സ്വീകരിക്കാനെത്തിയതായിരുന്നു സുധീഷ്. പിന്നാലെയാണ് ഇയാളെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തത്.

LEAVE A REPLY

Please enter your comment!
Please enter your name here