കരിപ്പൂർ പാർക്കിങ് കൊള്ള: മാധ്യമപ്രവർത്തകന്‍റെ പരാതിയിൽ അമിത ഫീസ് തിരിച്ചു നൽകി

0
23

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പാർക്കിങ്ങിന്‍റെ പേരിൽ അനധികൃതമായി ഈടാക്കിയ ഫീസ് പരാതിയെത്തുടർന്ന് എയർപോർട്ട് അതോറിറ്റി തിരിച്ചുനൽകി. മാധ്യമപ്രവർത്തകനായ സുബൈർ പി ഖാദറിൽ നിന്ന് ഈടാക്കിയ തുകയാണ് പരാതിയെത്തുടർന്ന് തിരിച്ചുനൽകിയത്. മാർച്ച് 23ന് ഖത്തറിൽനിന്നും വന്ന ബന്ധുവിനെ സ്വീകരിക്കാൻ രാവിലെ എട്ടുമണിയോടെയാണ് സുബൈർ എയർപോർട്ടിലെത്തിയത്. എയർപോർട്ടിൽനിന്ന് യാത്രക്കാരെ ഡ്രോപ്പ് ചെയ്യാനും പിക്ക് ചെയ്യാനും എയർപോർട്ട് അതോറിറ്റി നിശ്ചയിച്ച സമയപരിധിക്കുള്ളിൽ തന്നെ ബന്ധുവിനെ പിക്ക് ചെയ്തിരുന്നു.

വിമാനത്താവളത്തിലെ പാർക്കിങ് ഫീസ്

എന്നാൽ പാർക് ചെയ്യാത്ത കാറിന് ഗേറ്റ് ഫീസ് എന്ന പേരിൽ അധികൃതർ 60 രൂപ വേണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. നൽകാൻ വിസമ്മതിച്ചപ്പോൾ വാഹനം ലോക്ക് ചെയ്യാൻ അധികൃതർ തുനിഞ്ഞതോടെ പണം അടച്ച് ബില്ല് വാങ്ങുകയായിരുന്നു. പിന്നാലെ എയർപോർട്ട് അതോരിറ്റിക്ക് ഇമെയിൽ വഴി പരാതിയും നൽകി. തെറ്റുപറ്റിയതിൽ ക്ഷമചോദിച്ച് പണം യു.പി.ഐ വഴി റീഫണ്ട് ചെയ്യുകയായിരുന്നു. അറൈവൽ ഗേറ്റിലേക്കുള്ള വഴി ബ്ലോക്ക് ചെയ്ത് പാര്‍കിങ് ഏരിയയിലൂടെ വാഹനങ്ങള്‍ കയറ്റി വിട്ടാണ് അന്യായമായി അധികൃതർ പണം ഈടാക്കുന്നത്. ഇതിനെതിരെ പ്രതിഷേധം വ്യാപകമാണെങ്കിലും പലർക്കും പരാതി നൽകുന്നതിനെ കുറിച്ച് ധാരണയില്ലാത്തതിനാൽ പിൻമാറുകയാണ് പതിവ്.

LEAVE A REPLY

Please enter your comment!
Please enter your name here