ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ; ഇരച്ചെത്തി ജനം, വലഞ്ഞ് പൊലീസ്

0
114

മുംബൈ∙ ‘ഒരു ലീറ്റർ പെട്രോളിന് ഒരു രൂപ മാത്രം..’ മഹാരാഷ്ട്രയിലെ സോളാപുര്‍ നഗരത്തിലാണ് ഇത്തരത്തിൽ വേറിട്ട ആഘോഷം സംഘടിപ്പിച്ചത്. 500 പേര്‍ക്കാണ് ഇത്തരത്തില്‍ ഒരു രൂപയ്ക്ക് പെട്രോള്‍ നല്‍കിയത്. അംബേദ്കർ ജയന്തി ആഘോഷിക്കാൻ സംഘടന കണ്ടെത്തിയ മാർഗമായിരുന്നു ഈ വേറിട്ട പരിപാടി. ഒപ്പം ഇന്ധനവില വർധനവിനെതിരെ കേന്ദ്രസർക്കാരിനോടുള്ള പ്രതിഷേധവും.

ഒരാൾക്ക് ഒരു ലീറ്റർ മാത്രമേ നൽകൂ എന്നും സംഘടന തീരുമാനിച്ചിരുന്നു. വേറിട്ട ആഘോഷം അറിഞ്ഞ് വൻജനത്തിരക്കാണ് പെട്രോൾ പമ്പിൽ ഉണ്ടായത്. ഒടുവിൽ പൊലീസ് എത്തിയാണ് ജനത്തെ നിയന്ത്രിച്ചത്. അംബേദ്കര്‍ സ്റ്റുഡന്റ്‌സ് ആന്‍ഡ് യൂത്ത് പാന്തേഴ്‌സ് എന്ന സംഘടനയാണ് പിന്നിൽ. പെട്രോൾ വില ലീറ്ററിന് 120 രൂപ അടുക്കാറാകുമ്പോഴാണ് ഈ ആഘോഷം സംഘടിപ്പിച്ച് പ്രതിഷേധം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here