ഒന്നല്ല, അടിച്ചത് രണ്ട് തവണ : വിവാഹവേദിയില്‍ വരന്റെ മുഖത്തടിച്ച് വധു, വീഡിയോ

0
235

ലഖ്‌നൗ : വരനോ വധുവോ മണ്ഡപത്തില്‍ നിന്നിറങ്ങിപ്പോകുന്നതും, പൂര്‍വ കാമുകനോ കാമുകിയോ ഒക്കെ വന്ന് വിവാഹം മുടക്കുന്നതുമൊക്കെയായി വിവാഹവേദിയില്‍ വെച്ചുണ്ടാകുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇത്തരത്തില്‍ നോര്‍ത്ത് ഇന്ത്യയിലെ ഒരു വിവാഹ വേദിയിലുണ്ടായ സംഭവമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം.

മാലയിടാനൊരുങ്ങവേ വരന്റെ കരണത്ത് വധു അടിക്കുന്ന വീഡിയോ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലാണ് സംഭവം. വാദ്യമേളങ്ങളുടെയും കരഘോഷങ്ങളുടെയുമൊക്കെ അകമ്പടിയോടെ വരന്‍ മാലയിടാനൊരുങ്ങിയതും വധു ഇയാളുടെ മുഖത്തടിച്ചതും ഒരുമിച്ചായിരുന്നു. ശേഷം യുവതി വേദിയില്‍ നിന്നിറങ്ങിപ്പോയി. ഒരു തവണയല്ല, രണ്ട് തവണ മുഖത്താഞ്ഞടിച്ചാണ് വധു വേദി വിടുന്നത്. വരനുള്‍പ്പടെ വേദിയിലുള്ളവരെല്ലാം അത്ഭുതസ്തബ്ധരായി നില്‍ക്കുന്നതും വീഡിയോയില്‍ കാണാം.

യുവതിയുടെ ദേഷ്യത്തിന് കാരണമെന്തെന്ന് വ്യക്തമല്ല. എന്തായാലും രണ്ട് വീട്ടുകാരും തമ്മില്‍ സംസാരിച്ച് രമ്യതയിലെത്തിയെന്നാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here