“എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!!!!?” ചാമ്പിക്കോ ട്രെൻഡിനൊപ്പം കൊച്ചി മെട്രോ – വീഡിയോ വൈറല്‍

0
152

ട്രെൻഡിനൊപ്പം പോകുക, അതാണല്ലോ ഇന്ന് എല്ലാവരും ചെയ്യുന്നത്. സമൂഹ മാധ്യമങ്ങളിൽ മുഴുവൻ ഇപ്പോൾ ട്രെൻഡ് ചാമ്പിക്കോ ആണ്. അമൽ നീരദിന്റെ ഭീഷ്മപർവത്തിലെ മൈക്കിളപ്പന്റെയും കുടുംബത്തിന്റെയും ഫോട്ടോഷൂട്ട് ആണ് ഈ ട്രെൻഡിന് തുടക്കമിട്ടത്. അതനുകരിച്ചുള്ള വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. കൊച്ചി മെട്രോയും ചാമ്പിക്കോ ട്രെൻഡിനൊപ്പം ചേർന്നിരിക്കുകയാണ്.

“എന്നാ പിന്നെ ഞങ്ങളും….മാസ്സ് അല്ലേ!!!!?” എന്ന ക്യാപ്ഷനോട് കൂടിയാണ് കൊച്ചി മെട്രോ ചാമ്പിക്കോ ട്രെൻഡ് പിന്തുടർന്നത്. കൊച്ചി മെട്രോയുടെ അ‍ഞ്ച് ട്രെയിനുകളെ വച്ചെടുത്ത വീഡിയോ ആണ് വൈറലാകുന്നത്. നിർത്തിയിട്ടിരിക്കുന്ന നാല് ട്രെയിനുകൾക്കിടയിലേക്ക് അഞ്ചാമതൊരു ട്രെയിൻ കൂടിയെത്തുന്നു. ഒപ്പം പശ്ചാത്തലത്തിലായി ഭീഷ്മപർവ്വത്തിലെ ബാക്ക്ഗ്രൗണ്ട് മ്യൂസിക്കും മമ്മൂട്ടി പറയുന്ന ഡയലോഗും കൂടി ചേരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here