ഉപ്പള ബപ്പായിത്തൊട്ടിയില്‍ കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ കാല്‍വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു

0
212

ഉപ്പള: (mediavisionnews.in) കിണറില്‍ ഇറങ്ങുന്നതിനിടെ കാല്‍ വഴുതിവീണ് ഗൃഹനാഥന്‍ മരിച്ചു. ഉപ്പള ബപ്പായിത്തൊട്ടിയിലെ മുഹമ്മദ് ഹാരിസ്(45)ആണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം.
കിണറ്റില്‍ വീണ കുടം എടുക്കാന്‍ ഇറങ്ങുന്നതിനിടെ മുഹമ്മദ് ഹാരിസ് കാല്‍വഴുതി വീഴുകയായിരുന്നു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി ഹാരിസിനെ കിണറ്റില്‍ നിന്ന് പുറത്തെടുത്ത് ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഭാര്യ: സുഹ്റ. മക്കള്‍; അയാന്‍, അസ.

LEAVE A REPLY

Please enter your comment!
Please enter your name here