ഉത്തർപ്രദേശിലെ യുവാക്കൾക്ക് ഇപ്പോൾ ഗർഭനിരോധന ഉറകളോട് ഒടുക്കത്തെ പ്രേമം, കാരണം ഇതാണ്

0
174

ലക്നൗ: ഉത്തർപ്രദേശിലെ യുവാക്കൾക്കിടയിൽ ഗർഭ നിരോധന ഉറകളോടുള്ള താൽപ്പര്യം കൂടുന്നു. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെയാണ് ആരോഗ്യകരമായ ഈ മാറ്റം ശ്രദ്ധയിൽപ്പെട്ടതെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്രകടമായ മാറ്റം കണ്ടുതുടങ്ങിയത് ഗ്രാമപ്രദേശങ്ങളിൽ താമസിക്കുന്നവരിലാണ്.

കണക്കുകൾ പ്രകാരം 2017-18 ൽ സംസ്ഥാനത്ത് 3.88 കോടി ഗർഭനിരോധന ഉറകളാണ് ഉപയോഗിച്ചത്. എന്നാൽ 2021-22 ആയപ്പോഴേക്കും ഇത് 5.20 കോടിയായി ഉയരുകയായിരുന്നു. ഒരു കുതിച്ചുചാട്ടമെന്നും ആശാവഹമായ പുരോഗതിയാണിതെന്നുമാണ് അധികൃതർ പറയുന്നത്. നേരത്തേ ഗർഭനിരോധന ഉറകൾ പോലുള്ള കുടുംബാസൂത്രണ മാർഗങ്ങൾ സ്വീകരിക്കാൻ യുവാക്കൾ തയ്യാറായിരുന്നില്ല. ഇക്കാര്യങ്ങളെക്കുറിച്ചുള്ളള അജ്ഞതയായിരുന്നു ഇതിന് പ്രധാനകാരണം. അവസ്ഥ തിരിച്ചറിഞ്ഞതോടെ ശക്തമായ ബോധവത്കരണം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായി. ജനസംഖ്യ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തി. ഇതിനൊപ്പം ഗര്‍ഭനിരോധന ഉറകള്‍, ഗുളികകള്‍ തുടങ്ങിയവ ആരോഗ്യ കേന്ദ്രങ്ങള്‍ വഴിയും സന്നദ്ധ സംഘടനകള്‍ വഴിയും വിതരണം ചെയ്യാനും തീരുമാനിച്ചു. ഇതാണ് ഇപ്പോൾ ഗുണംചെയ്തതെന്നാണ് കരുതുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here