ഇത് പുതിയ ട്രെൻഡ്; ഫുൾജാർ സോഡയ്ക്ക് ശേഷം ട്രെൻഡ് ആയി ട്യൂബ് സോഡ….(വീഡിയോ)

0
188

റംസാൻ ആവുമ്പോൾ രാത്രികാല കച്ചവടം പൊടിപൊടിക്കുന്നത് സർവസാധാരണമാണ്. ആ സമയങ്ങളിൽ വൈറൈറ്റി ഭക്ഷണങ്ങളുടെ കടന്നുവരവും നമ്മൾ കാണാറുണ്ട്. മുൻവർഷങ്ങളിലെ താരത്തെ ഓർമയില്ലേ. ഫുൾജാർ സോഡ. ആളുകൾക്കിടയിൽ താരമായിരുന്നു ഫുൾജാർ. കൂടാതെ കുടുക്ക സോഡ, കുലുക്കി സർബത്ത് തുടങ്ങിയ വേറെയും ഇഷ്ടപാനീയങ്ങൾ കഴിഞ്ഞ വർഷങ്ങളിൽ രംഗത്തെത്തിയിരുന്നു. എന്നാൽ ഇത്തവണത്തെ താരം ട്യൂബ് സോഡയാണ്.

ടേസ്റ്റിൽ മാത്രമല്ല രൂപത്തിലും മേക്കിങ്ങിലും വ്യത്യസ്തനാണ് ഈ പാനീയം. അഞ്ചോളം ചേരുവകളാണ് ഈ വ്യത്യസ്ത രുചിയ്ക്ക് പിന്നിൽ. യൂട്യൂബിൽ നിന്നാണ് ഇതിന്റെ രുചിക്കൂട്ട് കണ്ടുപിടിച്ചത് എന്ന് കച്ചവടക്കാരനും കട ഉടമയുമായ പള്ളിക്കുന്ന് സ്വദേശി ജംഷീർ പറയുന്നു.

ഇതിനു മുമ്പുള്ള വർഷങ്ങളിൽ ഫുൾജാർ സോഡയും കുടുക്ക സോഡയുമാണ് പരീക്ഷിച്ചത്. എന്നാൽ ഇത്തവണ ട്യൂബ് സോഡയാണ് കണ്ടെത്തിയത്. സംഭവം എല്ലാവർക്കും ഇഷ്ടപ്പെട്ടു. രാത്രികാലങ്ങളിൽ നിരവധി പേരാണ് ട്യൂബ് സോഡ തേടി ഇങ്ങോട്ടേക്കെത്തുന്നത്. ട്യൂബ് സോഡയ്ക്ക് മധുരമാണ്. ചെറുപ്പക്കാർക്ക് ഇതാണിപ്പോൾ ഇഷ്ടം എന്നും ജംഷീർ പറയുന്നു.

നോമ്പ് തുറന്നതിന് ശേഷം ചെറുപ്പക്കാരും ഫാമിലിയും എല്ലാമായി നിരവധി പേർ ഇങ്ങോട്ടേക്കെത്താറുണ്ട്. ഭക്ഷണം പെട്ടെന്ന് ദഹിക്കാനുള്ള മസാല സോഡയ്ക്ക് ആവശ്യക്കാർ ഏറെയാണ്. നോമ്പ് തുറന്നതിന് ശേഷം ചെറുപ്പക്കാരും ഫാമിലിയും എല്ലാമായി നിരവധി പേർ ഇങ്ങോട്ടേക്കെത്താറുണ്ട്. ദിവസങ്ങൾ കൊണ്ട് ട്യൂബ് സോഡ ഇത്ര ഹിറ്റാകുമെന്ന് കരുതിയില്ല എന്നും ജംഷീർ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here