ഇതു പൊളിച്ചു മോനേ…വെറൈറ്റിയായി ഇന്ദ്രന്‍സിന്‍റെ ‘ചാമ്പിക്കോ’

0
196

ഉടനെയൊന്നും ‘ചാമ്പിക്കോ ട്രന്‍ഡ്’ കേരളം വിട്ടുപോകുമെന്ന് തോന്നുന്നില്ല. ഓരോ ദിവസവും ഓരോ തരത്തിലുള്ള ചാമ്പിക്കോ വീഡിയോകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. സിനിമാതാരങ്ങള്‍ കൂടി ഏറ്റെടുക്കാന്‍ തുടങ്ങിയതോടെ ഇത്തരം വീഡിയോകള്‍ക്ക് കാഴ്ചക്കാരും കൂടുന്നുണ്ട്. ഇപ്പോള്‍ നടന്‍ ഇന്ദ്രന്‍സിന്‍റെ ചാമ്പിക്കോ വീഡിയോയാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്നിരിക്കുന്നത്.

കായ്പോള എന്ന ചിത്രത്തിന്‍റെ സെറ്റില്‍ വച്ചുള്ള വീഡിയോ ഇന്ദ്രന്‍സ് തന്നെയാണ് സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കളുടെ അണിയറപ്രവര്‍ത്തകരുടെയും നടുവിലേക്ക് നടന്നെത്തുന്ന ഇന്ദ്രന്‍സ് പിന്നീട് ചാമ്പിക്കോ എന്നു പറയുന്നതാണ് വീഡിയോയിലുള്ളത്. നിമിഷനേരം കൊണ്ട് ഈ വീഡിയോ വൈറലായിട്ടുണ്ട്.

കെ.ജി ഷൈജു സംവിധാനം ചെയ്യുന്ന കായ്പോളയില്‍ ഇന്ദ്രന്‍സാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ട്രാവൽ മൂവി ഗണത്തിലുള്ള ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത് സംവിധായകനും ശ്രീകിൽ ശ്രീനിവാസനും ചേർന്നാണ്. കലാഭവൻ ഷാജോൺ, ശ്രീജിത്ത് രവി, വെട്ടുകിളി പ്രകാശൻ, സാജൽ സുദർശൻ, അഞ്ചുകൃഷ്ണ അശോക്, ജെയിംസ് ഏലിയ, വിനു കുമാർ, വൈശാഖ്, ബിജു, പ്രഭ, മഹിമ, നവീൻ, അനു നാഥ് എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here