ആറ് കേസുകളിൽ പ്രതിയായ പച്ചമ്പള സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

0
317

ബന്തിയോട്:(www.mediavisionnews.in) ആറ് കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലടച്ചു. ബന്തിയോട് പച്ചമ്പളയിലെ മുഷാഹിദ്  ഹുസൈനെ(25)യാണ് കാപ്പ ചുമത്തി ജയിലിലടച്ചത്.

കുമ്പള പൊലീസ് സ്റ്റേഷനിൽ വധശ്രമം, തട്ടിക്കൊണ്ടുപോകൽ, കഞ്ചാവ് കടത്ത്, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ആറു കേസുകളിൽ മുഷാഹിദ് പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. കുമ്പള സ്റ്റേഷൻ ഹൗസ് ഓഫീസർ പി പ്രമോദ് ജില്ലാ കലക്ടർക്ക് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

മൂന്നിൽ കൂടുതൽ കേസുകളിൽ ഉൾപ്പെട്ടവർക്കെതിരെ കാപ്പ ചുമത്താൻ നടപടി ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here