അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ അതിക്രമം; 90 പേർക്ക് പരിക്ക്

0
127

ജറുസലേമിലെ അൽ അഖ്സ പള്ളിയിൽ ഇസ്രയേൽ സൈന്യം നടത്തിയ അതിക്രമത്തിൽ 90 പേർക്ക് പരിക്ക്. സൈന്യം പള്ളിയിൽ അതിക്രമിച്ചു കയറി വിശ്വാസികൾക്ക് നേരെ ബലപ്രയോഗം നടത്തുകയായിരുന്നു. തുടർന്ന് ചെറുത്തുനില്പുമായി ഫലസ്തീനികൾ രംഗത്തെത്തി. അതിക്രമങ്ങൾക്കെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്ന് ഫലസ്തീൻ പോരാളി സംഘടനകൾ മുന്നറിയിപ്പ് നൽകി.

റമദാൻ തുടങ്ങിയത് മുതൽ വെസ്റ്റ് ബാങ്കിൽ നടക്കുന്ന ഇസ്രയേലിന്റെ നരനായാട്ടിൽ ഇരുപത് ഫലസ്തീനികൾ കൊല്ലപ്പെട്ടതായി സംഘടനകൾ അറിയിച്ചു. അൽ അഖ്സ പള്ളിയുടെ പവിത്രതയും സുരക്ഷയും ഉറപ്പാക്കാൻ ഇടപെടണമെന്ന് അറബ് ലോകത്തോട് പള്ളി ഇമാം ആവശ്യപ്പെട്ടു.

ഇസ്രയേൽ പാർലമെൻറ് തങ്ങളുടെ ആധിപത്യം വിപുലപ്പെടുത്താൻ തീരുമാനിച്ചതിനെ തുടർന്ന് വെസ്റ്റ് ബാങ്കിലേക്ക് സൈനിക നീക്കം നടക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന വെടിവെപ്പിൽ 14 പേർ കൊല്ലപ്പെട്ടിരുന്നു. ഇതാണ് കടുത്ത നടപടികളുമായി മുന്നോട്ടുപോകാൻ നിർബന്ധിപ്പിച്ചതെന്നാണ് ഇസ്രയേൽ പറയുന്നത്. എന്നാൽ തങ്ങളുടെ ആധിപത്യം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് അവർ നടത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here