അഞ്ചു വര്‍ഷം മുന്‍പ് കാണാതായ നായയും ഉടമയും വീണ്ടും കണ്ടുമുട്ടിയപ്പോള്‍; ലോകത്തിലെ ഏറ്റവും മനോഹരമായ കാഴ്ചയെന്ന് സോഷ്യല്‍മീഡിയ

0
181

വളര്‍ത്തുമൃഗങ്ങള്‍ക്ക് മനുഷ്യനോടുള്ള സ്നേഹം വാക്കുകള്‍ക്ക് അതീതമാണ്. അവ ഉടമയോടു കാണിക്കുന്ന വിധേയത്വവും വിശ്വസ്തതയും മനുഷ്യര്‍ തന്നെ മാതൃകയാക്കേണ്ടതാണ്. മനുഷ്യനോട് ഏറ്റവും സനേഹമുള്ള ജീവിയാണ് നായ. നായയുടെ മനുഷ്യ സ്നേഹത്തിന്‍റെ സംഭവങ്ങള്‍ നമ്മള്‍ എല്ലാവരും ഒരുവട്ടമെങ്കിലും കണ്ടിട്ടുണ്ടാകും. അത്തരത്തിലൊരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കാണാതായ നായ വീണ്ടും ഉടമയെ കണ്ടുമുട്ടിയപ്പോഴുള്ള വീഡിയോയാണ് കാണുന്നവരുടെ കണ്ണ് നിറയ്ക്കുന്നത്.

ഗുഡ്ന്യൂസ് മൂവ്‍മെന്‍റാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പാണ് നായയെ കാണാതാകുന്നത്. തങ്ങളുടെ ഓമന മൃഗത്തെ ആരോ മോഷ്ടിച്ചുവെന്ന ചിന്തയില്‍ എല്ലാം പ്രതീക്ഷകളും നഷ്ടപ്പെട്ടിരിക്കുകയായിരുന്നുവെന്നു ഉടമയും കുടുംബവും. എന്നാല്‍ അപ്രതീക്ഷിതമായിട്ടാണ് നായയെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഉടമയെ നായ കാണുന്ന സന്ദര്‍ഭം തീര്‍ച്ചയായും കാണുന്നവരുടെ ഹൃദയം നിറയ്ക്കും. ഉടമയായി സ്ത്രീ നായയെ കെട്ടിപ്പിടിച്ചും ഉമ്മ വച്ചും സന്തോഷം പ്രകടിപ്പിക്കുമ്പോള്‍ നായ തിരിച്ചും സ്നേഹം പ്രകടമാക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here