സ്വയം എങ്ങുമെത്താത്തതിന്റെ ഫ്രസ്‌ട്രെഷൻ മുസ്ലിം പെൺകുട്ടി ദുബായിൽ മരിച്ച വാർത്തയ്ക്ക് താഴെ തോന്നിവാസം പറഞ്ഞല്ല തീർക്കേണ്ടത്; മനുഷ്യർ എപ്പോ നന്നാവാനാണ് : വിമർശിച്ച് ഡോ. ഷിംന അസീസ്

0
363

തിരുവനന്തപുരം: കോഴിക്കോട് സ്വദേശിനിയായ വ്‌ലോഗർ റിഫ മെഹ്നൂസിനെ ദുബായിയിൽ മരിച്ചനിലയിൽ കണ്ടെത്തിയെന്ന വാർത്തയ്ക്ക് താഴെ അശ്ലീലം എഴുതി നിറയ്ക്കുകയാണ് ഒരു കൂട്ടർ. മരണകാരണമോ മരണത്തെ സംബന്ധിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. എന്നാൽ ഇതിനോടകം തന്നെ പെൺകുട്ടിക്ക് നേരെ സൈബർ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് സോഷ്യൽമീഡയയിലൂടെ ഒരു സംഘം. അതേസമയം, സദാചാര പോലീസ് ചമയുന്നവരുടെ കമന്റുകളെ വിമർശിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. പിഞ്ചു കുഞ്ഞിന്റെ അമ്മയും സോഷ്യൽമീഡിയ ഇൻഫ്‌ളുവൻസറുമായ ഇരുപതുകാരിയെ വിമർശിക്കുന്നത് അവരുടെ പ്രശസ്തി കണ്ട് അസൂയപൂണ്ടവരാണെന്ന അഭിപ്രായവും ഉയർന്നു കഴിഞ്ഞു.

ഇത്തരത്തിൽ മരിച്ച റിഫയ്ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണങ്ങളെ അപലപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. പെൺകുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത് ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഉളുപ്പില്ലായ്മയാണോ എന്ന് ഷിംന അസീസ് ചോദ്യം ചെയ്യുന്നു.

എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യൽ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷൻ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീർക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.- ഡോ. ഷിംന പറയുന്നു.

ഡോ. ഷിംന അസീസിന്റെ ഫേസ്ബുക്ക് കുറിപ്പ്:

ഒരു മലയാളി വ്‌ളോഗർ, ഇരുപത് വയസ്സുകാരി മുസ്ലിം പെൺകുട്ടി ദുബൈയിൽ മരിച്ചു എന്ന വാർത്തക്ക് കീഴിൽ വന്ന ചില കമന്റുകൾ ആണ് താഴെ കാണുന്നത്. കുട്ടിയെ മരിച്ച നിലയിൽ കാണുകയായിരുന്നു എന്ന് കണ്ടതോടെ ആങ്ങളമാരുടെ സദാചാരക്കുരു പൊട്ടിയൊലിച്ച് എന്തൊക്കെയാണ് വിളിച്ച് പറയുന്നത്
ശരിക്കും ഇവരുടെയൊക്കെ പ്രശ്‌നം എന്താണ്? ഒരു വേദിയിൽ മൈക്ക് കെട്ടി സംസാരിക്കുന്നത് പോലെയാണ് സോഷ്യൽ മീഡിയയിൽ വലിയ വായിൽ കമന്റിടുന്നത് എന്ന് അറിയാഞ്ഞിട്ടാണോ? അതോ ഇത്രയും ഉളുപ്പില്ലാഞ്ഞിട്ടോ?
എല്ലാവർക്കും ഒരു പോലെ ഉപയോഗിക്കാനുള്ള സ്‌പേസ് ആണ് സോഷ്യൽ മീഡിയ. സ്വയം എവിടെയും എങ്ങുമെത്താത്ത ഫ്രസ്‌ട്രെഷൻ മരിച്ച് പോയ ഒരു കുഞ്ഞിനെ കുറിച്ച് തോന്നിവാസം പറഞ്ഞല്ല തീർക്കേണ്ടത്. മരണത്തെയെങ്കിലും ബഹുമാനിക്കാൻ പഠിക്കണം.
മനുഷ്യർ എപ്പോ നന്നാവാനാണ്

LEAVE A REPLY

Please enter your comment!
Please enter your name here