സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരി വേട്ട കണ്ണൂരില്‍; ഒരു കോടിയിലേറെ രൂപയുടെ എംഡിഎംഎയുമായി ദമ്പതികള്‍ പിടിയില്‍

0
275

കണ്ണൂര്‍: സംസ്ഥാനത്തെ ഏറ്റവും വലിയ ലഹരിമരുന്ന് വേട്ട കണ്ണൂരില്‍. ഏകദേശം 2 കിലോയോളം എംഡിഎംഎയുമായി ദമ്പതികള്‍ പോലിസ് പിടിയില്‍. കോയ്യോട് തൈവളപ്പില്‍ ഹൗസില്‍ അഫ്‌സല്‍(37), ഭാര്യ കാപ്പാട് ഡാഫോഡില്‍സ് വില്ലയില്‍ ബള്‍ക്കീസ്(28) എന്നിവരെയാണ് പിടികൂടിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടെരിക്കു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നു പിടികൂടിയത്. പ്രതികളുടെ കൈയില്‍ നിന്നും ഏകദേശം 2 കിലോയോളം എംഡിഎംഎ, ഒപിഎം 7.5 ഗ്രാം, ബ്രൗണ്‍ ഷുഗര്‍ 67 ഗ്രാം എന്നിവയാണ് കണ്ടെത്തിയത്. ഒരു കോടിക്ക് മുകളില്‍ വിലവരുന്ന മയക്കുമരുന്നുകള്‍ ആണ് പിടിച്ചെടുത്തതെന്നും വില ഇതിലും കൂടാന്‍ സാധ്യതയുണ്ടെന്നും പോലിസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here