കച്ചാ ബദാമിന്‍റെ കാലം കഴിഞ്ഞോ? വെറൈറ്റി ജിംഗിളുമായി ഒരു പേരക്ക മുത്തച്ഛന്‍

0
312

കഴിഞ്ഞ കുറേ നാളുകളായി സമൂഹമാധ്യമങ്ങളില്‍ തരംഗം സൃഷ്ടിച്ച ഗാനമായിരുന്നു കപ്പലണ്ടി കച്ചവടക്കാരനായ ഭൂപൻ ഭട്യാകറിന്‍റെ ‘കച്ച ബദാം’. ഈ ഗാനത്തിന്‍റെ റീമിക്സിന് ചുവടുവെക്കാത്തവര്‍ അപൂര്‍വമേ കാണൂ. എന്നാല്‍ കച്ചാ ബദാമിന് ശേഷം സോഷ്യല്‍ മീഡിയ അടക്കിവാഴാന്‍ ഒരു പേരക്ക മുത്തച്ഛനെത്തിയിരിക്കുകയാണ്. പേരക്ക വില്‍ക്കാനെത്തുന്നവരെ ആകര്‍ഷിക്കാന്‍ ഒരു വെറൈറ്റി ജിംഗിളുമായി.

തെരുവോരത്ത് പേരക്ക വില്‍ക്കുന്ന സാമന്ത് സാമവാദ് എന്ന വൃദ്ധന്‍റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 27 സെക്കൻഡ് ദൈർഘ്യമുള്ള ഈ വിഡിയോയില്‍ ‘യേ ഹരി ഹരി.. കാച്ചി കാച്ചി.. പീലി പീലി..’ എന്ന് തുടങ്ങുന്ന താളാത്മകമായ ഒരു പാട്ടാണ് സാമന്ത് പാടുന്നത്. വീഡിയോ തരംഗമായതോടെ നിരവധിപേര്‍ അദ്ദേഹത്തെ അഭിനന്ദിച്ച് രംഗത്തെത്തുകയും ചെയ്തു. കച്ചാ ബദാമുമായി താരതമ്യം ചെയ്തുള്ള കമന്‍റുകളും പ്രത്യക്ഷപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here