ഉത്തർപ്രദേശിൽ യോഗിയുടെ രണ്ടാംവരവ് ബി ജെ പി പ്രവർത്തകർ ആഘോഷിക്കുന്നത് ബുൾഡോസറിൽ, അതിനൊരു കാരണമുണ്ട്

0
328

ന്യൂഡൽഹി: അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാക്കി ഭരണത്തുടർച്ച നേടുന്ന ഉത്തർപ്രദേശിലെ ആദ്യ മുഖ്യമന്ത്രിയെന്ന റെക്കോഡ് ഇനി യോഗി ആദിത്യനാഥിന്. ഉത്തർപ്രദേശിൽ വ്യക്തമായ ലീഡോടെ ബി.ജെ.പിയുടെ കുതിപ്പ് തുടരുകയാണ്. ഒടുവിലത്തെ റിപ്പോർട്ടുകൾ പ്രകാരം 269 സീറ്റുകളിലാണ് പാർട്ടി ലീഡ് നിലനിറുത്തുന്നത്.

യോഗി ആദിത്യനാഥിന്റെ വിജയം വൻ ആഘോഷമാക്കുകയാണ് ബി.ജെ.പി പ്രവർത്തകർ. എന്നാൽ അവരുടെ ഇത്തവണത്തെ ആഘോഷത്തിന് ഒരു പ്രത്യേകതയുണ്ട്. ബി.ജെ.പിയുടെ വിജയം ആഘോഷിക്കാൻ പ്രവർത്തകർ തിരഞ്ഞെടുത്തിരിക്കുന്ന വാഹനം ബുൾഡോസറാണ്. വോട്ടെണ്ണലിൻ്റെ ആദ്യ മണിക്കൂറുകളിൽ ബി.ജെ.പിക്ക് അനുകൂലമായ മുന്നേറ്റമുണ്ടായപ്പോൾത്തന്നെ പ്രവർത്തകർ ബുൾഡോസർ ആഘോഷങ്ങൾ ആരംഭിച്ചു കഴിഞ്ഞിരുന്നു. യു.പി തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ “ബാബ ബുൾഡോസർ” എന്ന് വിളിച്ച് പരിഹസിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here