അപകട സാധ്യതയെന്ന് മുന്നറിയിപ്പ്; ഗൂഗിള്‍ ക്രോം അപ്‌ഡേഷറ്റ് ചെയ്യാന്‍ നിര്‍ദ്ദേശം

0
269

അപകട സാധ്യത വാര്‍ത്തകള്‍ക്ക് പിന്നാലെ ഗൂഗിള്‍ ക്രോ അപ്‌ഡേറ്റ് ചെയ്യാന്‍ അടിയന്തിര നിര്‍ദ്ദേശം. ഗൂഗിള്‍ ക്രോം പതിപ്പ് 99.0.4844.84-ലേക്കുള്ള അടിയന്തര അപ്ഡേറ്റ് തീര്‍ത്തും അസാധാരണമാണ് എന്ന് പറയേണ്ടി വരും, കാരണം ഒറ്റ സുരക്ഷ പ്രശ്‌നം പരിഹരിക്കാനാണ് ഈ അപ്‌ഡേറ്റ്. അതീവ ഗൗരവമാണ് നിലവിലെ ആക്രമണ സാധ്യത എന്ന് തെളിയിക്കുന്നതാണ് ഇത്. വിന്‍ഡോസ്, ലിനക്സ്, തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഗൂഗിള്‍ ക്രോമിന് അപകടസാധ്യത നിലനില്‍ക്കുന്നതായാണ് മുന്നറിയിപ്പില്‍ പറയുന്നത്. സീറോ-ഡേ അപകടസാധ്യത മുന്നില്‍ കണ്ടാണ് ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് വേണ്ടി ഗൂഗിള്‍ അടിയന്തര സുരക്ഷാ അപ്‌ഡേറ്റ് മുന്നറിയിപ്പ് നല്‍കിയത്.

മാര്‍ച്ച് 25-ന് പ്രസിദ്ധീകരിച്ച ക്രോമിന്റെ അപ്‌ഡേറ്റ് അറിയിപ്പില്‍ ‘CVE-2022-1096-എന്ന പ്രശ്‌നത്തില്‍ നിന്നുള്ള ആക്രമണം ഏതു രീതിയിലും പ്രതീക്ഷിക്കാമെന്ന് ഗൂഗിള്‍ പറയുന്നു. അതിനാല്‍ എല്ലാ ക്രോം ഉപയോക്താക്കളും അവരുടെ ബ്രൗസറുകള്‍ അടിയന്തിരമായി പുതിയ അപ്ഡേറ്റ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഗൂഗിള്‍ നിര്‍ദ്ദേശിക്കുന്നു. വി8 ടൈപ്പ് പ്രശ്‌നം എന്നത് ഗൂഗിള്‍ക്രോം പ്രവര്‍ത്തിക്കുന്ന ജാവ സ്‌ക്രിപ്റ്റിനെ ബാധിക്കുന്ന വിഷയമാണ് എന്നത് വ്യക്തമാക്കുന്നുണ്ട്.

അതിവേഗം സൈബര്‍ ആക്രമണം നടക്കാവുന്ന ഗൗരവമായ വിഷയങ്ങളില്‍ ചിലപ്പോള്‍ ഇത്തരത്തില്‍ രഹസ്യാത്മകത ഉണ്ടാകാറുണ്ട് സൈബര്‍ ലോകത്ത്. ഗൂഗിള്‍ ക്രോമിന്റെ-ന്റെ 3.2 ബില്യണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗവും പരിരക്ഷിക്കാന്‍ അപ്ഡേറ്റ് മതിയാകുമെന്നാണ് ഗൂഗിള്‍ പറയുന്നത്. അത് കൊണ്ട് തന്നെ പ്രശ്‌നത്തിന്റെ സാങ്കേതിക വിശദാംശങ്ങള്‍ അവര്‍ വെളിപ്പെടുത്തില്ല.

LEAVE A REPLY

Please enter your comment!
Please enter your name here