അന്താരാഷ്ട്ര യാത്രവിലക്ക്​ നീങ്ങി; വിമാന സർവിസ്​ ഇനി പഴയപടി

0
220

ദു​ബൈ: ര​ണ്ട്​ വ​ർ​ഷ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ നീ​ങ്ങി. ഇ​തോ​ടെ വി​മാ​ന സ​ർ​വി​സു​ക​ൾ പ​ഴ​യ​പ​ടി​യാ​യി. കോ​വി​ഡി​നെ തു​ട​ർ​ന്നാ​ണ്​ ഇ​ന്ത്യ അ​ന്താ​രാ​ഷ്ട്ര യാ​ത്ര​വി​ല​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. എ​ന്നാ​ൽ, വി​വി​ധ രാ​ജ്യ​ങ്ങ​ളു​മാ​യി എ​യ​ർ ബ​ബ്​​ൾ ക​രാ​ർ ഉ​ണ്ടാ​ക്കി ഈ ​കാ​ല​യ​ള​വി​ൽ വി​മാ​ന സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്നു. ഇ​തു​മൂ​ലം നി​ശ്ചി​ത എ​ണ്ണം വി​മാ​ന​ങ്ങ​ൾ മാ​ത്ര​മാ​യി​രു​ന്നു സ​ർ​വി​സ്​ ന​ട​ത്തി​യി​രു​ന്ന​ത്. ഇ​ന്ന​ലെ മു​ത​ൽ യാ​ത്ര​വി​ല​ക്ക്​ പൂ​ർ​ണ​മാ​യും നീ​ക്കു​ന്ന​തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ വി​മാ​ന​ങ്ങ​ൾ സ​ർ​വി​സ്​ ന​ട​ത്തു​ന്ന​ത്. ഇ​തോ​ടെ വി​മാ​ന​നി​ര​ക്ക്​ കു​റ​യു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ്​ പ്ര​വാ​സി​ക​ൾ.

അ​തേ​സ​മ​യം, ചി​ല വി​മാ​ന സ​ർ​വി​സു​ക​ൾ ഇ​തി​ന​കം റീ ​ഷെ​ഡ്യൂ​ൾ ചെ​യ്തി​ട്ടു​ണ്ട്.എ​യ​ർ ബ​ബ്​​ൾ ക​രാ​ർ അ​വ​സാ​നി​ക്കു​ന്ന​തി​നാ​ലാ​ണ്​ വി​മാ​ന​ങ്ങ​ളു​ടെ സ​മ​യം മാ​റി​യ​ത്. പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ങ്ങ​ളും മാ​റി​യി​ട്ടു​ണ്ട്. യാ​ത്ര​ക്ക്​ മു​മ്പ്​ വി​മാ​ന​ക്ക​മ്പ​നി​ക​ളി​ലോ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ളി​ലോ വി​വ​രം അ​ന്വേ​ഷി​ച്ച​ശേ​ഷം​വേ​ണം യാ​ത്ര​ചെ​യ്യാ​ൻ. യാ​ത്ര​വി​ല​ക്ക്​ പി​ൻ​വ​ലി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​മാ​ന സ​ർ​വി​സു​ക​ൾ ക​മ്പ​നി​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഏ​പ്രി​ൽ ഒ​ന്നു​മു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക്​ കൂ​ടു​ത​ൽ സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന്​ എ​മി​റേ​റ്റ്​​സ്​ എ​യ​ർ​ലൈ​ൻ​സ്​ അ​റി​യി​ച്ചി​രു​ന്നു. ഒ​മ്പ​ത്​ ഇ​ന്ത്യ​ൻ ന​ഗ​ര​ങ്ങ​ളി​ലേ​ക്കാ​യി ആ​ഴ്ച​യി​ൽ 170 സ​ർ​വി​സു​ക​ളാ​ണ്​ ആ​കെ ന​ട​ത്തു​ക. കൊ​ച്ചി​യി​ലേ​ക്ക്​ ആ​ഴ്ച​യി​ൽ 14ഉം ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ ഏ​ഴ്​ സ​ർ​വി​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടും.

LEAVE A REPLY

Please enter your comment!
Please enter your name here