കാസർഗോഡ് സബ്ഡിവിഷനിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഫ്‌ളക്‌സുകളും ബോര്‍ഡുകളും മാർച്ച് 4നകം നീക്കം ചെയ്യണമെന്ന് ഡി വൈ എസ് പി

0
129

കാസറഗോഡ്: കാസറഗോഡ് പോലീസ് സബ് ഡിവിഷൻ പരിധിയിലെ മഞ്ചേശ്വരം, കുമ്പള, കാസറഗോഡ്, വിദ്യാനഗർ, ബദിയടുക്ക എന്നീ പോലീസ് സ്റ്റേഷൻ പരിധികളിൽ പൊതു സ്ഥലങ്ങളിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകൾ, ബാനറുകൾ, ഹോർഡിങ്ങുകൾ, കൊടിതോരണങ്ങൾ, ഫ്ളക്സുകൾ, താത്കാലിക കമാനങ്ങൾ, പോസ്റ്ററുകൾ തുടങ്ങിയവ മാർച്ച് നാലാം തിയതിക്കകം നീക്കം ചെയ്യണമെന്ന് കാസറഗോഡ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ അറിയിച്ചു. അല്ലാത്തപക്ഷം പോലീസ് നീക്കം ചെയ്യുമെന്നും ബന്ധപ്പെട്ടവർക്കെതിരെ കേസ് എടുക്കുമെന്ന് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here