കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ സിറ്റിസണ്‍ ഉപ്പള അക്കാദമി ചാമ്പ്യന്‍മാര്‍

0
215

കാസറഗോഡ്: കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ചിത്താരി അക്കാദമിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സിറ്റിസണ്‍ അക്കദമിയിലെ മുഹമ്മദിനെയും മികച്ച ഡിഫന്ററായി ചിത്താരി അക്കാദമിയിലെ മുഹമ്മദ് ഫത്താഹിനെയും, മികച്ച ഗോള്‍ കീപ്പറായി സിറ്റിസണ്‍ അക്കദമിയിലെ മുബഷിറിനെയും തിരഞ്ഞെടുത്തു.

ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അഷ്‌റഫ് ഉപ്പളയും, റണ്ണേഴ്‌സ് അപ്പിനുള്ള ട്രോഫി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റ കബീര്‍ കമ്പാറും വിതരണം ചെയ്തു. നവാസ് പള്ളിക്കാല്‍ കമ്മു തളങ്കര, അജിത്ത് കുമാര്‍, ശുഹൈബ് നായന്‍മാര്‍മൂല, അര്‍ഷാദ് പെരുമ്പള, റഷീദ് മേല്‍ പറമ്പ്, മുസമ്മില്‍ മുട്ടത്തോടി, ബാസിത്ത് എന്നിവര്‍ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here