3.60 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റില്‍

0
382

മംഗളൂരു: 3.60 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. കാസർഗോഡ് ഉപ്പള സ്വദേശികളായ അമീർ (39), മുഹമ്മദ് പർവേസ് (40), മുഹമ്മദ് അൻസിഫ് (38) എന്നിവരെയാണ് കൊണാജെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 ഗ്രാം എംഡിഎംഎ മയക്കുമരുന്ന് പിടികൂടി.

കൊണാജെ യൂണിവേഴ്‌സിറ്റി കോളേജിന് സമീപത്ത് വെച്ചാണ് ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 8.60 ലക്ഷം രൂപ വിലമതിക്കുന്ന കാർ, ഡിജിറ്റൽ വെയിംഗ് മെഷീൻ, രണ്ട് സ്‌ട്രോക്ക് ട്യൂബുകൾ, ലൈറ്റർ എന്നിവയും പിടികൂടി.
ബെംഗളൂരുവിൽ നിന്നാണ് പ്രതി മയക്കുമരുന്ന് എത്തിച്ചതെന്നും റാക്കറ്റിനെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ബെംഗളൂരുവിൽ നിന്നുള്ള ആളെയും കണ്ടെത്തുമെന്ന് പോലീസ് കമ്മീഷണർ എൻ ശശികുമാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here