22-2-22ല്‍ 2.22 മണിയ്ക്ക് രണ്ടാം നമ്പര്‍ റൂമില്‍ ജനനം: കൗതുകമായി മിറാക്കിള്‍ ബേബിയുടെ ജനനം

0
36

‘ടൂസ് ഡേ’യില്‍ പിറന്ന ബേബിയാണ് സോഷ്യല്‍ ലോകത്ത് ഇപ്പോള്‍ നിറയുന്നത്.
മുന്‍പോട്ട് വായിച്ചാലും, പിന്നോട്ട് വായിച്ചാലും ഒരുപോലെ തോന്നുന്ന സംഖ്യകള്‍ എപ്പോഴും കൗതുകം നിറയ്ക്കുന്നതാണ്. ജനിച്ച ദിനവും, മാസവും ഒരേ അക്കത്തില്‍ പിറന്ന കുഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ ‘ടൂസ് ഡേ’ ബേബിയായി താരമാകുന്നത്.

ലോകത്ത് വളരെ അധികം ചര്‍ച്ച ചെയ്യപ്പെട്ട ദിവസമായിരുന്നു ചൊവ്വാഴ്ച(22222).
ഇനി രണ്ട് നൂറ്റാണ്ട് കാത്തിരുന്നാല്‍ മാത്രമേ ഇങ്ങനെയൊരു ‘ടൂസ് ഡേ’ ഉണ്ടാവുകയുള്ളൂ. ഇത് ഒരു പാലിന്‍ഡ്രോം സംഖ്യയാണെന്നാണ് ഗണിത ശാസ്ത്രജ്ഞര്‍ പറയുന്നത്.

അബെര്‍ലി-ഹാങ്ക് സ്പിയര്‍ ദമ്പതികള്‍ക്കാണ് ടൂസ് ഡേയില്‍ പെണ്‍കുഞ്ഞ് പിറന്നത്. യൂദാ ഗ്രേസ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നത്. ഈ കുഞ്ഞ് ജനിച്ച ദിനവും, മാസവും, വര്‍ഷത്തിലെ അക്കങ്ങളും മാത്രമല്ല രണ്ട്. സമയവും അങ്ങനെ തന്നെയാണ്.

അതായത്, 22-2-22ല്‍ ഉച്ചയ്ക്ക് 2.22നാണ് യൂദാ ജനിച്ചത്. കൂടാതെ, നോര്‍ത്ത് കരോലിനയിലുള്ള ആശുപത്രിയിലെ രണ്ടാം നമ്പര്‍ മുറിയിലായിരുന്നു യൂദയെ പ്രസവിച്ചത്. അങ്ങനെ ആകെ മുഴുവന്‍ രണ്ട് മയം.

യൂദായുടെ ജനന സര്‍ട്ടിഫിക്കറ്റിനായി അപേക്ഷ നല്‍കിയപ്പോഴാണ് ഇക്കാര്യം മാതാപിതാക്കള്‍ ശ്രദ്ധിച്ചത്. തീയതി: 22-2-2022, സമയം-2.22 എന്നായിരുന്നു അപേക്ഷയില്‍ കുറിച്ചത്. ഇതോടെ ‘ടൂസ് ഡേ’യില്‍ പിറന്ന ഈ കുഞ്ഞിന്റെ അപൂര്‍വ്വ കഥ സമൂഹമാദ്ധ്യമങ്ങളിലൂടെ അച്ഛനും അമ്മയും അറിയിക്കുകയായിരുന്നു.

ഇത്തരത്തിലൊരു സംഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണെന്നും ഇത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നും മാതാപിതാക്കള്‍ പറയുന്നു. രക്താര്‍ബുദത്തെ അതിജീവിച്ച വ്യക്തിയാണ് യൂദായുടെ അമ്മ. ഏറെ നാളത്തെ പ്രാര്‍ത്ഥനയുടെയും ചികിത്സയുടെയും ഫലമായാണ് ഇപ്പോള്‍ ഒരു കുഞ്ഞ് ജനിച്ചത്. അതിന്റെ ജന്മദിനം ഇത്രയധികം പ്രത്യേകതകള്‍ നിറഞ്ഞതായതില്‍ അതിയായ സന്തോഷം തോന്നുന്നു എന്ന് പിതാവ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here