സ്വര്‍ണവില വീണ്ടും കുറഞ്ഞു; രണ്ടുദിവസത്തിനിടെ 800 രൂപയുടെ ഇടിവ്

0
158

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു. ഇന്ന് 320 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,640 രൂപയായി. ഗ്രാമിന് 40 രൂപയാണ് കുറഞ്ഞത്. 4580 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നതാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

കഴിഞ്ഞദിവസം ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്. 37,440 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. തുടര്‍ന്ന് തിങ്കളാഴ്ച വില താഴ്ന്ന സ്വര്‍ണവില ചൊവ്വാഴ്ച വീണ്ടും തിരിച്ചുകയറി ശനിയാഴ്ചത്തെ നിലവാരത്തിലേക്ക് മടങ്ങിയെത്തി. എന്നാല്‍ ഇന്നലെയും ഇന്നും വില താഴുന്നതാണ് ദൃശ്യമായത്.

സ്വര്‍ണവില വീണ്ടും കുറഞ്ഞു

യുക്രൈന്‍ യുദ്ധഭീതിയില്‍ അയവു വന്നതാണ് സ്വര്‍ണവില കുറയാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ഇതിന് പുറമേ അമേരിക്കയിലെ പണപ്പെരുപ്പം ഉള്‍പ്പെടെയുള്ള ഘടകങ്ങളും സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നുണ്ട്. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here