വീണ്ടും രാജി സമർപ്പിച്ച് കുമ്പള പഞ്ചായത്തിലെ സി.പി.എം. അംഗം കൊഗ്ഗു; അംഗീകരിച്ചെന്ന് പഞ്ചായത്ത് സെക്രട്ടറി

0
194

കാസർകോട് : നേരിട്ട് ഹാജരാകാതെ നല്കിയ രാജിക്കത്ത് അംഗീകരിക്കാത്തതിനെ തുടർന്ന് കുമ്പള പഞ്ചായത്തിലെ സി.പി.എം. അംഗം എസ്. കൊഗ്ഗു വീണ്ടും രാജിക്കത്ത് സമർപ്പിച്ചു. ചൊവ്വാഴ്ച ഓഫീസിൽ നേരിട്ടെത്തിയാണ് അദ്ദേഹം ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചത്.

രാജിക്കത്ത് മറ്റൊരാളുടെ കൈയിൽ കൊടുത്തുവിട്ടാണ് കൊഗ്ഗു തിങ്കളാഴ്ച രാജി സമർപ്പിച്ചത്. എന്നാൽ പഞ്ചായത്തീരാജ് നിയമപ്രകാരം രാജിവെക്കുന്നയാൾ രാജിക്കത്ത് നേരിട്ട് നല്കുകയോ അല്ലെങ്കിൽ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തി രജിസ്റ്റേഡ് തപാലിലൂടെ അയക്കുകയോ വേണം. ഇതേതുടർന്നാണ് മറ്റൊരു രാജിക്കത്തുമായി ഓഫീസിൽ നേരിട്ടെത്തിയത്.

കൊഗ്ഗുവിന്റെ രാജി സ്വീകരിച്ചതായും ഇതുസംബന്ധിച്ചുള്ള റിപ്പോർട്ട് തിരഞ്ഞെടുപ്പ് കമ്മിഷനും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്കും നല്കിയിട്ടുണ്ടെന്നും കുമ്പള പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. രാജിവെക്കാനുണ്ടായ കാരണം കത്തിൽ വെളിപ്പെടുത്തിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here