കുട്ടികളെയും കൂട്ടി സാഹസികത: മലയിൽ കുടുങ്ങിയ സംഘത്തിനെ ഹെലിക്കോപ്റ്റർ വഴി രക്ഷിച്ച് റാസൽഖൈമ പോലീസ്

0
229

ദുബായ്: മല കയറി സാഹസികത പ്രകടിപ്പിക്കാൻ ശ്രമിച്ച് വഴിതെറ്റി മലയിൽ കുടുങ്ങിയ ഏഴു പേരെ ഹെലിക്കോപ്റ്റർ വഴി രക്ഷപ്പെടുത്തി റാസൽഖൈമ പൊലീസ്.

സാഹസികത പ്രകടിപ്പിക്കാൻ മല കയറിയ ഇവർ തിരിച്ചിറങ്ങാൻ കഴിയാതെ പ്രയാസപ്പെടുകയായിരുന്നു.

റാസൽഖൈമയിലെ വാദി ഖദാഅയിലെ മലയോര മേഖലയിലാണ് സഞ്ചാരികൾ ദിശയറിയാതെ വലഞ്ഞത്. സാധാരണ വാഹനങ്ങൾക്ക് എത്തിപ്പെടാൻ പറ്റാത്ത ദുർഘട മലയിടുക്കുകളിലാണ് ഏഷ്യൻ രാജ്യക്കാരായ സഞ്ചാരികൾ കുടുങ്ങിയത്.

കുട്ടികളടക്കമാണ് ഇവർ മലകയറ്റം നടത്തിയത്. രക്ഷാപ്രവർത്തകർ എത്തിയപ്പോൾ ഇവരിൽ പലരും അവശരായിരുന്നെന്ന് രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ പൊലീസ് എയർ വിങ് മേധാവിയും വൈമാനികനുമായ കേണൽ സഈദ് റാഷിദ് അൽ യമാഹി അറിയിച്ചു.

ആവശ്യമായ സഹായങ്ങൾ നൽകിയ ശേഷം അവരുടെ താൽപര്യ പ്രകാരം യാത്രാ വാഹനങ്ങൾക്ക് സമീപം എത്തിച്ചതായി അൽ യമാഹി വെളിപ്പെടുത്തി. ദുഷ്കരമായ മലയോര മേഖലകളിൽ ഉയർന്ന താപനിലയുള്ള സമയത്ത് സാഹസിക യാത്രയ്ക്ക് മുതിരരുതെന്ന് അദ്ദേഹം സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here