ഹിജാബ് നിരോധനം ഭരണഘടനാ ലംഘനം; ജിഫ്രി മുത്തുക്കോയ തങ്ങൾ

0
93

ഹിജാബ് നിരോധനം ഭരണഘടനാ ലംഘനമെന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ. കർണാടക വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനിക്കുന്നത് ഇന്ത്യ രാജ്യം അനുവദിച്ച സ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും ഭരണഘടനാ ലംഘനമാണെന്നും സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ തങ്ങൾ.സമസ്ത പ്രവാസി സെൽ സംസ്ഥാന നേതൃസംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹിജാബ് ഇസ്ലാമിക വസ്ത്രധാരണത്തിന്റെ ഭാഗമാണ്. ഇഷ്ടപ്പെട്ട വസ്ത്രം തെരഞ്ഞെടുക്കാൻ മുസ്‌ലിം സ്ത്രീകൾക്ക് അവകാശമുണ്ട്. ഹിജാബിന്റെ പേരിൽ ആവശ്യമില്ലാത്ത ചർച്ചകൾ നടക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിജാബ് നിരോധനം, വിവാഹപ്രായത്തിലെ മാറ്റം ഇവയിലെല്ലാം മതസ്വാതന്ത്ര്യം ഹനിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here