ഹിജാബ് നിരോധനം: കര്‍ണാടകയില്‍ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തം

0
121

ബംഗളൂരു: ഹിജാബ് നിരോധനത്തിനെതിരേ കര്‍ണാടകയില്‍ പ്രതിഷേധം ശക്തമാക്കി വിദ്യാര്‍ത്ഥികള്‍. സ്‌കൂളുകള്‍ നേരത്തെ തുറുന്ന പശ്ചാത്തലത്തില്‍ വലിയ പ്രതിഷേധങ്ങളുണ്ടാകാതിരുന്ന സാഹചര്യത്തിലാണ് ഇന്ന് കോളെജ് തുറക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ കോളെജുകള്‍ തുറന്ന ഇന്ന് വ്യത്യസ്തമായിരുന്നു കാര്യങ്ങള്‍. വിവിധ മേഖലകളില്‍ ഇന്ന് പ്രതിഷേധമുണ്ടായി. ഉഡുപ്പി പിയു കോളെജ് ഹിജാബ് ധരിച്ച വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ തന്നെ തടയുന്ന സ്ഥിതിയുണ്ടായി. എന്നാല്‍ ഹിജാബ് മാറ്റാന്‍ വിദ്യാത്ഥികള്‍ തയാറായിരുന്നില്ല. അവസാനം വിദ്യാര്‍ത്ഥികളെ കോളെജില്‍ നിന്ന് പുറത്താക്കി. ചിക്കമംഗ്ലൂര്‍ ശിവമോഗയിലും സമാനമായ സാഹചര്യമുണ്ടായി. പൊലീസ് എത്തിയാണ് ഇവിടെയും വിദ്യാര്‍ത്ഥികളെ മടക്കി അയച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here